Quantcast

ഇബ്രാഹിം റഈസിക്ക് അന്ത്യോപചാരം അർപ്പിച്ച് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ

തെഹ്റാൻ യൂനിവേഴ്സിറ്റിയിൽ നടന്ന പൊതുദർശനത്തിൽ പതിനായിരങ്ങൾ പ​ങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2024-05-22 14:25:18.0

Published:

22 May 2024 2:22 PM GMT

Hamas leader Ismail Haniyeh pays last respects to Ibrahim Raizi
X

തെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിക്ക് അ​ന്ത്യോപചാരം അർപ്പിച്ച് ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ. ഗസ്സയിലെ പ്രതിരോധ വിഭാഗങ്ങളുടെ പേരിൽ ഫലസ്തീൻ ജനതയുടെ പ്രതിനിധിയായാണ് താൻ ഇവിടെ എത്തിയതെന്നും തങ്ങളുടെ അനുശോചനം അറിയിക്കുകയാണെന്നും ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി ഹനിയ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പ്രസിഡന്റിന്റെ നിര്യാണത്തിൽ നേരത്തേ ഹമാസ് അനുശോചനം അറിയിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. ആദരവുള്ള പിന്തുണക്കാരൻ എന്നായിരുന്നു ഇബ്രാഹീം റഈസിയെ ഹമാസ് വിശേഷിപ്പിച്ചത്. ഫലസ്തീൻ ചെറുത്തുനിൽപ്പിനും ഐക്യദാർഢ്യത്തിനായുള്ള അശ്രാന്ത പരിശ്രമത്തിനുമുള്ള റഈസിയുടെ പിന്തുണയെ അഭിനന്ദിക്കുന്നതായും ഹമാസ് അറിയിച്ചിരുന്നു.

ലെബനാനിലെ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമും തെഹ്റാനിൽ നടന്ന പൊതുദർശന ചടങ്ങിൽ പ​ങ്കെടുത്തു. ചടങ്ങുകൾക്ക് ആയത്തുല്ല അലി ഖമേനി നേതൃത്വം നൽകി. നാൽപതോളം രാഷ്ട്ര തലവൻമാരും പ്രതിനിധികളും ബുധനാഴ്ച തെഹ്റാനിലെത്തി. തെഹ്റാൻ യൂനിവേഴ്സിറ്റിയിൽ നടന്ന പൊതുദർശനത്തിൽ പതിനായിരങ്ങളാണ് പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത്. വ്യാഴാഴ്ച കിഴക്കൻ നഗരമായ മഷാദിലാണ് ഖബറടക്കം.

പ്രസിഡന്റിന് പുറമെ ഇറാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാൻ, ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ​ഫ്ലൈറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story