ബന്ദിമോചനം തുടരുമെന്ന് ഹമാസ്; ശനിയാഴ്ച മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കും
ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ ഇസ്രായേൽ അനുവദിച്ചതോടെയാണ് തീരുമാനം.

ഗസ്സ: വെടിനിർത്തൽ കരാർ പ്രകാരമുള്ള ബന്ദിമോചനം തുടരുമെന്ന് ഹമാസ്. ശനിയാഴ്ച മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കും. ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ ഇസ്രായേൽ അനുവദിച്ചതോടെയാണ് തീരുമാനം.
ശനിയാഴ്ച മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ യുദ്ധം തുടരുമെന്നായിരുന്നു ഇസ്രായേൽ ഭീഷണി. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ്സ കത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭീഷണി മുഴക്കിയിരുന്നു.
വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിൽ ഇസ്രായേൽ ഗൗരവും കാണിക്കുകയാണെങ്കിൽ കരാർ പാലിക്കാൻ തങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നഈം പറഞ്ഞു. വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗസ്സയിലേക്കുള്ള അടിയന്തര സഹായം ഇസ്രായേൽ തടസ്സപ്പെടുത്തുകയും 25 ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ബന്ദിമോചനം വൈകിപ്പിക്കുമെന്ന് പറഞ്ഞതെന്നും ബാസിം നഈം വ്യക്തമാക്കി.
Next Story
Adjust Story Font
16