Quantcast

മൗണ ലോവ അഗ്നിപര്‍വതം ഉടന്‍ പൊട്ടിത്തെറിച്ചേക്കാമെന്ന് മുന്നറിയിപ്പ്

ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ബിഗ് ഐലന്‍റ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2022-10-28 06:16:26.0

Published:

28 Oct 2022 6:15 AM GMT

മൗണ ലോവ അഗ്നിപര്‍വതം ഉടന്‍ പൊട്ടിത്തെറിച്ചേക്കാമെന്ന് മുന്നറിയിപ്പ്
X

ഹോണോലുലു: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണലോവ പൊട്ടിത്തെറിച്ചേക്കുമെന്ന സൂചനകൾ നൽകുന്നതായി ഹവായ് അധികൃതർ. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ബിഗ് ഐലന്‍റ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പൊട്ടിത്തെറിക്ക് ശേഷമുണ്ടാകുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ സമീപത്തെ വീടുകളിലെത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞു. 1984-ല്‍ ആണ് മൗണലോവ അവസാനമായി പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വതം പുകഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഹവായിയിലെ സിവിൽ ഡിഫൻസ് ഏജൻസി ദ്വീപിലുടനീളം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണത്തോടൊപ്പം ഒരു "ഗോ" ബാഗ് ഉണ്ടായിരിക്കണമെന്ന് അവർ നിര്‍ദേശിക്കുന്നു. വീട്ടിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ താമസിക്കാനുള്ള സ്ഥലം കണ്ടെത്തണമെന്നും കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണമെന്നും ഏജന്‍സി പറഞ്ഞു. "എല്ലാവരെയും പരിഭ്രാന്തരാക്കാനല്ല, നിങ്ങൾ മൗണ ലോവയുടെ ചരിവിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ലാവ ദുരന്തത്തിന് സാധ്യതയുണ്ട്'' ഹവായ് കൗണ്ടി സിവിൽ ഡിഫൻസിന്‍റെ അഡ്മിനിസ്ട്രേറ്ററായ ടാൽമാഡ്ജ് മാഗ്നോ മുന്നറിയിപ്പ് നല്‍കി.


അഗ്നിപർവതം ഹവായ് ദ്വീപിന്‍റെ ഭൂപ്രദേശത്തിന്‍റെ 51% വരും. അതിനാൽ ദ്വീപിന്‍റെ വലിയൊരു ഭാഗത്തെ പൊട്ടിത്തെറി ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് മാഗ്നോ പറഞ്ഞു. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളിലായി ബിഗ് ഐലന്‍റില്‍ വികസനത്തിന്‍റെ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട് - 1980ൽ 92,000 ആയിരുന്ന ജനസംഖ്യ ഇന്ന് 200,000 ആയി ഇരട്ടിയായി വർധിച്ചു. 38 വർഷം മുമ്പ് മൗണ ലോവ പൊട്ടിത്തെറിച്ചപ്പോൾ പുതിയ താമസക്കാർ അവിടെ ഉണ്ടായിരുന്നില്ലെന്നും മാഗ്നോ കൂട്ടിച്ചേര്‍ത്തു. ഹവായിയിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് മൗണ ലോവ. ഒരു സജീവ ഷീൽഡ് അഗ്നിപർവതമായ ഇതിന്‍റെ വ്യാപ്തം ഏകദേശം 18,000 ഘന മൈൽ (75,000 കി.m3)ആണ്. ഉയരം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മൗണ കിയയെക്കാൾ 125 അടി (38 മീ) കുറവാണ്. മൗണ ലോവ, ഏഴ് ലക്ഷം വർഷമെങ്കിലും മുമ്പേ പൊട്ടിത്തെറിച്ചിരിക്കാമെന്നും ഏകദേശം നാൽ ലക്ഷം വർഷങ്ങൾക്ക് മുമ്പ് സമുദ്രനിരപ്പിൽ നിന്ന് ഉയർന്നുവന്നിരിക്കാമെന്നും കരുതപ്പെടുന്നു.

1984ലെ പൊട്ടിത്തെറി മാർച്ച് 24 മുതൽ ഏപ്രിൽ 15 വരെ ആയിരുന്നു. അഗ്നിപർവ്വതത്തിന്‍റെ സമീപകാല സ്ഫോടനങ്ങളൊന്നും മരണത്തിന് കാരണമായില്ല. പക്ഷേ 1926 ലും 1950 ലും ഉണ്ടായ പൊട്ടിത്തെറികൾ ഗ്രാമങ്ങളെ നശിപ്പിച്ചു.

TAGS :

Next Story