Quantcast

ഗസ്സയിലെ നാല് ആശുപത്രികള്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

അൽ ശിഫ, അൽ റൻതീസി ആശുപത്രികൾക്കു ​നേരെയാണ്​ ആക്രമണം

MediaOne Logo

Web Desk

  • Published:

    11 Nov 2023 12:51 AM GMT

Al-Shifa Hospital
X

അല്‍-ശിഫ ആശുപത്രി

തെല്‍ അവിവ്: ഗസ്സയിലെ നാല് ആശുപത്രികൾക്കു നേരെ ഇസ്രായേൽ സൈന്യം വ്യാപക ആക്രമണം നടത്തിയതിനെ തുടർന്ന്​ നിരവധി മരണം. അൽ ശിഫ, അൽ റൻതീസി ആശുപത്രികൾക്കു ​നേരെയാണ്​ ആക്രമണം. വടക്കൻ ഗസ്സയിൽ നിന്ന്​ പലായനം ചെയ്യുന്നവർക്കു നേരെയും അധിനിവേശ വെസ്റ്റ് ബാങ്കിലും സെന്യത്തിന്‍റെ ​ആക്രമണം തുടരുകയാണ്​. അതിനിടെ, ഖത്തർ മധ്യസ്​ഥതയിൽ ബന്ദികളുടെ കൈമാറ്റ ചർച്ചകളിൽ വലിയ പുരോഗതിയുള്ളതായി ഇസ്രായേൽ മാധ്യമങ്ങൾ.

അൽ ശിഫ ആശുപത്രി പരിസരത്താണ്​ ഇന്നലെ രാത്രി തുടർച്ചയായ ആക്രമണം നടന്നത്​. വ്യാഴാഴ്ച രാത്രിമുതൽ പലതവണ നടന്ന വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്‍റെ സൈനിക നിയ​ന്ത്രണ കേന്ദ്രവും ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. ഇക്കാര്യം ഹമാസ് നിഷേധിക്കുകയാണ്​.രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ്​ ആശുപത്രിയിലും പരിസരത്തുമുള്ളത്​. . അൽ റൻതീസി കുട്ടികളുടെ ആ​ശുപത്രി, അൽനാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവക്കു നേരെയും സൈന്യത്തി​ന്‍റെ ആക്രമണ ഭീഷണി തുടരുകയാണ്​. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികളാണ് ഇസ്രായേൽ ആക്രമണത്തിൽ തകരുകയോ പ്രവർത്തനം നിർത്തുകയോ ചെയ്​തത്​. അൽബുറാഖ് സ്കൂളിൽ ഇന്നലെ വൈകീട്ട് നടന്ന ബോംബിങ്ങിൽ 50ലധികം പേർ കൊല്ലപ്പെട്ടു. വടക്കൻഗസ്സയിൽനിന്ന് തെക്കുഭാഗത്തേക്ക് പലായനം ചെയ്യുന്നവർക്ക് നേരെയും ആക്രമണം തുടർന്നു. നിരവധി പേർ മരിച്ചു. 4,506 കുട്ടികളടക്കംആകെ മരണസംഖ്യ 11,078 ആയി ഉയർന്നു.

ഗസ്സ സിറ്റിയിൽ ഉടനീളം ഇസ്രായേൽ സൈന്യവും പോരാളികളും തമ്മിലുള്ള സായുധ ഏറ്റു​മുട്ടൽ ഇന്ന്​ വെളുപ്പിനും തുടർന്നു. ​സൈനികമായി ഇസ്രായേലിന്​ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന്​ ഹമാസും ഇസ്​‍ലാമിക്​ ജിഹാദും പ്രതികരിച്ചു. അധിനിവിഷ്​ട വെസ്റ്റ് ബാങ്കിൽ 19 ഫലസ്തീൻ പൗരൻമാർ ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ, വെസ്റ്റ് ബാങ്കിൽ മാത്രംഒരു മാസത്തിനിടെ കൊല ചെയ്യപ്പെട്ട ഫലസ്​തീനികളുടെ എണ്ണം 182 ആയി. ഇസ്രായേലി​െൻറ നാല്​ സൈനികരും ഇന്നലെ കൊല്ലപ്പെട്ടു. ദക്ഷിണ ലബനാനിലെ മൈസ്​ അൽ ജബൽ ആശുപത്രിക്കു നേരെയും ഇസ്രായൽ സേന ആക്രമണം നടത്തി. ആശുപത്രികൾക്കെതിരായ ആസൂത്രിത നീക്കത്തി​ന്‍റെ തുടർച്ചയാണിതെന്ന്​ ലബനാൻ വിദേശകാര്യ മന്ത്രി.

ലോകസമ്മർദം തള്ളിയ ഇസ്രായേൽ, ആക്രമണത്തിൽ ഒരു വിട്ടുവീഴ്​ചയും ഉണ്ടാകില്ലെന്ന്​ വ്യക്​തമാക്കി. അതേ സമയം ബന്ദികളെ കൈമാറുന്നതിനു പകരം​ ഇസ്രായേൽ തടവറകളിലുള്ള എല്ലാ ഫലസ്​തീനികളെയും വിട്ടയക്കാൻ ഖത്തറി​ന്‍റെയും അമേരിക്കയുടെയും മധ്യസ്​ഥതയിൽ ചർച്ച തുടരുന്നതായി ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. ഖത്തർ അമീറി​ന്‍റെ മേൽനോട്ടത്തിൽ ഈജിപ്​ത്​ ഉൾപ്പെടെ മേഖലയിലെ നേതാക്കളുമായുള്ള തിരക്കിട്ട ചർച്ചകളും സജീവം​. ഇന്നും നാളെയുമായി സൗദി അറേബ്യ വേദിയാകുന്ന അറബ്​ ലീഗ്​, ഒഐ.സി സമ്മേളനങ്ങൾ ശക്​തമായ നിലപാടുകൾ കൈക്കൊള്ളുമെന്നാണ്​ വിലയിരുത്തൽ.

TAGS :

Next Story