Quantcast

ഇസ്രയേലിൽ ഹെലികോപ്ടർ തകർന്നു; രണ്ട് സൈനികർ മരിച്ചു

അതാലഫ് സീരിസിൽപ്പെട്ട എ.എസ് 565 പാന്തർ കോപ്ടറാണ് കടലിൽ പരിശോധന നടത്താൻ പുറപ്പെടുന്നതിനിടെ തീരത്ത് തകർന്നുവീണത്.

MediaOne Logo

Web Desk

  • Updated:

    2022-08-30 12:32:11.0

Published:

4 Jan 2022 6:02 AM GMT

ഇസ്രയേലിൽ ഹെലികോപ്ടർ തകർന്നു; രണ്ട് സൈനികർ മരിച്ചു
X

ഇസ്രയേലിലെ വടക്കൻ തീരദേശ നഗരമായ ഹൈഫയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അതാലഫ് സീരിസിൽപ്പെട്ട എ.എസ് 565 പാന്തർ കോപ്ടറാണ് കടലിൽ പരിശോധന നടത്താൻ പുറപ്പെടുന്നതിനിടെ തീരത്ത് തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകടകാരണമെന്നാണ് നിഗമനം. രണ്ട് പൈലറ്റുമാർ അപടകത്തിൽ കൊല്ലപ്പെടുകയും ഒരു നാവികസേനാ ഓഫീസറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.



കോപ്ടറിന്റെ എഞ്ചിൻ കേടുപാടുകളാണ് അപകടത്തിലേക്ക് നയിച്ചതെന്നും ആക്രമണമുണ്ടായില്ലെന്നാണ് പ്രാഥമിക വിവരമെന്നും അധികൃതർ അറിയിച്ചു. ഇസ്രയേൽ വ്യോമസേനാ തലവൻ അമികം നോർകിൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തെരച്ചിൽ, സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അതാലഫ് സീരീസിലെ കോപ്ടറുകൾ തൽക്കാലത്തേക്ക് ഉപയോഗിക്കേണ്ടതില്ലെന്നും നോർകിൻ പറഞ്ഞു.

ഞായറാഴ്ച രാത്രി ഫലസ്തീൻ പ്രദേശമായ ഗസ്സയ്ക്കു മുകളിലൂടെ പറന്ന ഇസ്രയേൽ ഹെലികോപ്ടറുകൾക്കു നേരെ ഹമാസ് ആക്രമണം നടത്തിയിരുന്നു. ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കുന്ന സ്‌ട്രെല്ല മിസൈലുകളുപയോഗിച്ചുള്ള ആക്രമണം കോപ്ടറുകളിൽ പതിച്ചില്ല. ഞായറാഴ്ച ഗസ്സ മുനമ്പിൽ ഇസ്രയേൽ ജെറ്റുകളും കോപ്ടറുകളും നടത്തിയ വ്യോമാക്രമണത്തിനുള്ള മറുപടിയായായിരുന്നു ഹമാസിന്റെ മിസൈൽ ആക്രമണം.

TAGS :

Next Story