Quantcast

ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം: 18 ഇസ്രായേൽ സൈനികർക്ക് പരിക്ക്

ഒരു സൈനികന്‍റെ നില ഗുരുതരമാണ്​

MediaOne Logo

Web Desk

  • Published:

    1 July 2024 2:00 AM GMT

Hezbollah attacks,Israel Strikes Hezbollah Targets in Lebanon,attacks Lebanon,ഗസ്സ,ഇസ്രായേല്‍ യുദ്ധം,ലബനാന്‍,ഹിസ്ബുല്ല ആക്രമണം
X

ദുബൈ: ദക്ഷിണ ലബനാനിൽ നിന്ന്​ ഹിസ്​ബുല്ല അയച്ച റോക്കറ്റ്​ ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച്​ 18 പേർക്ക്​ പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരമാണ്​. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഹിസ്​ബുല്ലയുടെ ആക്രമണം നടന്നു.

അതിനിടെ ഇസ്രായേൽ സൈന്യം ലബനാന്‍റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്​തമായ നടപടി സ്വീകരിക്കുമെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ പറഞ്ഞു. സംഘർഷം വ്യാപകമായ സാഹചര്യത്തിൽ പൗരൻമാരോട്​ ലബനാനിൽ നിന്ന്​ ഉടൻ മടങ്ങാൻ സൗദി അറേബ്യ നിർദേശിച്ചു. ലബനാൻ സ്​ഥിതിഗതികൾ വിലയിരുത്തിയതായി തുർക്കി, ഇറാൻ നേതാക്കൾ അറിയിച്ചു.

യുദ്ധം ഉണ്ടായാൽ ലബനാന്‍റെ കൂടെ നിലയുറപ്പിക്കുമെന്ന്​ ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രാ​യൽ ആക്രമണം രൂക്ഷമാണ്​. വ്യോമാക്രമണത്തിനു പുറമെ ഷെല്ലാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ശുജാഇയയിൽ നാലാം ദിവസമായ ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തി.ഹമാസ്​ നിർമിത തുരങ്കങ്ങൾക്കുള്ളിലും പുറത്തുമായി ശക്​തമായ ആക്രമണമാണ്​ തുടരുന്നതെന്ന്​ സൈന്യം അറിയിച്ചു.

അതേസമയം, തുരങ്കങ്ങളിൽ ഫലസ്​തീനികളെ ഇസ്രായേൽ സൈന്യം മനുഷ്യകവചമാക്കുന്നതിന്‍റെ തെളിവുകൾ അൽജസീറ ചാനൽ പുറത്തുവിട്ടു. ഫലസ്​തീൻ തടവുകാരെയാണ്​ യുദ്ധത്തിൽ മനുഷ്യകവചമാക്കി മാറ്റുന്നത്​. ശുജാഇയയിലെ തെരുവുകളിലും മറ്റും നിരവധി മൃതദേഹങ്ങൾ അനാഥമായി കിടക്കുന്നതായി ദൃക്​സാക്ഷികൾ വെളിപ്പെടുത്തി. ഇന്ധനക്ഷാമത്തെ തുടർന്ന്​ ഗസ്സയിലെ അവശേഷിച്ച പ്രധാന ആശുപത്രിയായ കമാൽ അദ്​വാനും അടച്ചിടലിന്‍റെ വക്കിലാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ​നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ്​ ഗാലൻറും വ്യക്​തമാക്കി. തടവിലുള്ള മുഴുവൻ ഫലസ്​തീനികളെയും വെടിവെച്ചു കൊല്ലുകയാണ്​ വേണ്ടതെന്ന പ്രകോപന പ്രസ്​താവനയുമായി മന്ത്രി സ്​മോട്രിക് രംഗത്തെത്തി.

TAGS :

Next Story