വൈദ്യുതി മുടങ്ങി; ഇരുട്ടിലായി ക്യൂബയും ജനതയും
കഴിഞ്ഞ വർഷം മൂന്ന് തവണയാണ് വൈദ്യുതി മുടങ്ങിയത്

ഹവാന: വൈദ്യുത വിതരണം തടസപ്പെട്ടതോടെ ഇരുട്ടിലായി ക്യൂബ. വെള്ളിയാഴ്ച രാത്രിയോടെയാണ് വൈദ്യുതി വിതരണം അവതാളത്തിലായത്. ജലവിതരണം, ഇൻറർനെറ്റ് സേവനം അടക്കമുള്ളവ മുടങ്ങിയതോടെ തലസ്ഥാനമായ ഹവാനയിൽ അടക്കം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുരിതത്തിലായി.
അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെങ്കിലും ശനിയാഴ്ച രാവിലെമുതൽ ആവശ്യമുള്ള വൈദ്യുതിയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രം ഉൽപാദിപ്പിക്കാൻ മാത്രമാണ് ക്യൂബക്ക് കഴിഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡീ സെമ്റോ സബ്സ്റ്റേഷനിലെ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് ഊർജ, ഖനി മന്ത്രാലയം അറിയിച്ചു.
2024 ലും മൂന്ന് തവണ രാജ്യവ്യാപകമായി വൈദ്യുതി തടസം നേരിട്ടിരുന്നു. ഈ വർഷം ഇതാദ്യമായാണ് ഗ്രിഡ് തകർച്ച നേരിടുന്നത്. 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് രാജ്യം കടന്നുപോകുന്നത്.
Next Story
Adjust Story Font
16