Quantcast

യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച പൂർണമായി; സാധാരണക്കാർക്ക് രക്ഷപ്പെടാൻ 'പ്രത്യേക ഇടനാഴി'

യുദ്ധം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് പറഞ്ഞു. യുക്രൈൻകാരും റഷ്യക്കാരും ഒരൊറ്റ ജനതയാണ്. തങ്ങൾ നേരിടുന്നത് നാസികളെയാണെന്നും പുടിൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 March 2022 6:27 PM GMT

യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച പൂർണമായി; സാധാരണക്കാർക്ക് രക്ഷപ്പെടാൻ പ്രത്യേക ഇടനാഴി
X

യുക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ച പൂർത്തിയായി. ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറെ സഹായകരമായ തീരുമാനമാണ് യോഗത്തിൽ ഉണ്ടായിരിക്കുന്നത്. സാധാരണക്കാർക്ക് രക്ഷപ്പെടാൻ പ്രത്യേക ഇടനാഴി രൂപീകരിക്കാനാണ് ധാരണയായത്. സുമിയിലും ഖാർകീവിലും കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് ഏറെ സഹായകരമാണ് ഈ തീരുമാനം. വെടിനിർത്തലിന് ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല.

അതിനിടെ യുദ്ധം തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് പറഞ്ഞു. യുക്രൈൻകാരും റഷ്യക്കാരും ഒരൊറ്റ ജനതയാണ്. തങ്ങൾ നേരിടുന്നത് നാസികളെയാണെന്നും പുടിൻ പറഞ്ഞു.

നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് സുമിയിലും ഖാർകീവിലും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭക്ഷണവും വെള്ളവും തീർന്നതിനാൽ വലിയ ദുരിതത്തിലാണെന്ന് സുമിയിലെ വിദ്യാർഥികൾ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story