Quantcast

'യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായല്ല, നല്ലൊരു ജൂതനെന്ന നിലക്കാണ് ഞാനെത്തിയത്'; നെതന്യാഹുവിനെ കണ്ട് പിന്തുണയറിയിച്ച് ആന്റണി ബ്ലിങ്കൺ

ഗസ്സയിൽ മരണസംഖ്യ 1354 ആയി. 6049 പേർക്ക് പരിക്കേറ്റു.

MediaOne Logo

Web Desk

  • Published:

    12 Oct 2023 12:54 PM GMT

I Come here also as a jew Antony Blinken met Netanyahu
X

ജറുസലെം: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന് പൂർണ പിന്തുണ അറിയിച്ച് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. ഇസ്രായേലിൽ നേരിട്ടെത്തിയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായല്ല, നല്ലൊരു ജൂതനെന്ന നിലക്കാണ്താൻ ഇവിടെയെത്തിയതെന്നും ഇസ്രായേലിന് യു.എസിന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദം വിജയിക്കുന്നത് ലോകരാജ്യങ്ങളുടെ സുരക്ഷ അട്ടിമറിക്കും. ഹമാസ് പിടിയിലുള്ള ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഹമാസിന്റെ ഏക അജണ്ട ഇസ്രായേലിന്റെ തകർച്ചയും ജൂത കുരുതിയുമാണ്. രാജ്യസുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത ഇസ്രായേലിനുണ്ട്. ഇപ്പോൾ നടന്നതുപോലുള്ള ആക്രമണങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും ബ്ലിങ്കൺ പറഞ്ഞു.

അതിനിടെ സിറയക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കി. ദമസ്‌കസിലും അലപ്പോ വിമാനത്താവളത്തിലും ഇസ്രായേൽ ബോംബാക്രമണം നടത്തി. തങ്ങൾക്കെതിരായ ഷെല്ലാക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഇസ്രായേൽ പറഞ്ഞു.

ഹമാസ് നടത്തുന്ന ഭീകരാക്രമണമാണെന്ന് ഇന്ത്യ ആരോപിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. നേരത്തെ മുതൽ ഇത് തന്നെയാണ് ഇന്ത്യൻ നിലപാടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.

TAGS :

Next Story