വാക്‌സിനെടുക്കാത്തവരുടെ മേൽ മൂത്രമൊഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ഇമ്മാനുവൽ മാക്രോൺ
വാക്‌സിനേറ്റ് ചെയ്യാത്തവരെ എനിക്ക് വിഷമിപ്പിക്കണം, അവസാനം വരെ അത് തുടരും, അതാണ് എന്റെ തന്ത്രം
കോവിഡ് വാക്‌സിനെടുക്കാത്തവരുടെ മേൽ മൂത്രമൊഴിക്കാൻ ആഗ്രഹിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലെ പാരീസിയൻ പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മാക്രോണിന്റെ വിവാദ പരാമർശം. നാല് മാസത്തിനുള്ളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്, ഒരുപക്ഷെ പ്രതിപക്ഷ പാർട്ടികൾ വാക്‌സിനെടുക്കാത്തവരെ മുൻനിർത്തി സർക്കാരിനെ വിമർശിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിനേറ്റ് ചെയ്യാത്തവരെ എനിക്ക് വിഷമിപ്പിക്കണം, അവസാനം വരെ അത് തുടരും, അതാണ് എന്റെ തന്ത്രം, മാക്രോൺ കൂട്ടിച്ചേർത്തു. ആർടിപിസിആർ പരിശോധനയോ വാക്‌സിൻ സ്വീകരിക്കുകയോ ചെയ്യാത്തവർ റെസ്‌റ്റോറന്റുകളിലും കഫേകളിലും മറ്റ് സ്ഥലങ്ങളിലും പ്രവേശിക്കുന്നത് തടയുന്ന നിയമം ഫ്രഞ്ച് സർക്കാർ നടപ്പിലാക്കിയിരുന്നു. ഇതുപ്രകാരം ഹെൽത്ത് പാസ് ഉള്ളവർക്കേ പൊതുയിടങ്ങളിൽ പ്രവേശനമുള്ളൂ. വാക്‌സിൻ സ്വീകരിക്കാത്തവരെ ജയിലിലേക്ക് അയക്കില്ലെന്നും അവരെ വാക്‌സിനെടുക്കാൻ നിർബന്ധിക്കില്ലെന്നും മാക്രോൺ അഭിമുഖത്തിൽ വ്യക്തമാക്കി. പകരം ഹെൽത്ത് പാസ് നിർബന്ധമാക്കും. എന്നാൽ ഒരു പ്രസിഡന്റ് ഇത്തരത്തിൽ മോശമായ പരാമർശങ്ങൾ നടത്താൻ പാടില്ലെന്നും, ഇമ്മാനുവൽ മാക്രോൺ അദ്ദേഹത്തിന്റെ ഓഫീസിന് യോഗ്യനായ മനുഷ്യനല്ലെന്നും തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെൻ ട്വിറ്ററിൽ കുറിച്ചു.
Adjust Story Font
16