ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്; ഇന്ത്യ 126ാമത്
പട്ടികയിൽ ഡെന്മാർക്ക് രണ്ടാമതും അയർലാൻഡ് മൂന്നാമതുമാണ്
ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്. പട്ടികയിൽ ഇന്ത്യ 126ാമതാണ്. 2023ലെ ഗ്ലോബൽ പീസ് ഇൻഡക്‌സ് ഉദ്ധരിച്ച് ഗ്ലോബൽ ഇൻഡക്‌സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തികം, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, കല, സാങ്കേതിക വിദ്യ, ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സൈനികം, കായികം തുടങ്ങിയവയിലെ ലോക കണക്കുകൾ പങ്കുവെക്കുന്ന ട്വിറ്റർ ഹാൻഡിലാണിത്.
പട്ടികയിൽ ഡെന്മാർക്ക് രണ്ടാമതും അയർലാൻഡ് മൂന്നാമതുമാണ്. ന്യൂസിലൻഡ് (4), ആസ്ട്രിയ (5), സിംഗപ്പൂർ(6), പോർച്ചുഗൽ (7), സ്‌ലോവാനിയ (8), ജപ്പാൻ (9), സ്വിറ്റ്‌സർലാൻഡ്(10) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ സ്ഥാനമുള്ള രാജ്യങ്ങൾ. പാകിസ്താൻ -146, അഫ്ഗാൻ -163 എന്നീ സ്ഥാനങ്ങളിലാണ്.
Iceland is the most peaceful country in the world; India is 126th
Next Story
Adjust Story Font
16