Quantcast

ഹമാസുമായുളള ഏറ്റുമുട്ടലിൽ 9 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ

ഹമാസ് തൊടുത്തുവിട്ട ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ അവർ സഞ്ചരിച്ച കവചിത വാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് ഗിവാതി സൈനികർ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    1 Nov 2023 5:41 AM GMT

Israeli forces are seen in the Gaza Strip
X

 Israeli forces are seen in the Gaza Strip

ജറുസലെം: ഗസ്സയിൽ ഹമാസുമായുളള ഏറ്റുമുട്ടലിൽ 9 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ. വടക്കൻ ഗസ്സയിൽ യുദ്ധവേധ മിസൈൽ ആക്രമണത്തിലാണ് മരണം.

ഹമാസ് തൊടുത്തുവിട്ട ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ അവർ സഞ്ചരിച്ച കവചിത വാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് ഗിവാതി സൈനികർ കൊല്ലപ്പെട്ടത്. ഇതേ സംഭവത്തിൽ നാല് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി ദ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 77-ാം ബറ്റാലിയൻ സൈനികർ സ്ഫോടകവസ്തുവിന് മുകളിലൂടെ ടാങ്ക് ഓടിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ സംഭവത്തിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഗസ്സ മുനമ്പില്‍ നടന്ന രണ്ട് വ്യത്യസ്തത ആക്രമണങ്ങളിലായി രണ്ട് ഗിവാതി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ദിവസം, ഗസ്സ മുനമ്പിൽ തീവ്രവാദികളുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ റോട്ടം ബറ്റാലിയനിലെ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റതായി ഐഡിഎഫ് പറയുന്നു.

അതേസമയം വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രായേൽ സുരക്ഷാ സേന പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ ഫതഹ് സംഘടനയിലെ മുതിർന്ന അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായും ഫലസ്തീൻ മാധ്യമങ്ങൾ ബുധനാഴ്ച രാവിലെ റിപ്പോർട്ട് ചെയ്തു.ജെനിനിലുള്ള ഫത്തയുടെ സെക്രട്ടറി ജനറൽ അതാ അബു റമിലയുടെയും നഗരത്തിലെ മറ്റൊരു പ്രധാന ഫതഹ് അംഗമായ ജമാൽ ഹവീലിന്‍റെയും വീട് ഐഡിഎഫ് വളഞ്ഞതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story