ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഗസ്സയില്‍ വീണ്ടും ആക്രമണമെന്ന് ഇസ്രായേല്‍
ഗസ്സയില്‍ തുടര്‍ച്ചയായി ഉച്ചത്തിലുള്ള സ്ഫോടനങ്ങള്‍ കേള്‍ക്കുന്നു
ജറുസലെം: ഗസ്സയില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ യുദ്ധം പുനരാരംഭിച്ച് ഇസ്രായേല്‍. ഖാൻ യൂനിസ് പട്ടണത്തിന് കിഴക്ക് അബസ്സാൻ ഭാഗം ഉൾപ്പെടെ തെക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു.
Israeli warplanes are targeting different locations in the South of Gaza. pic.twitter.com/m5MZwIne7g
— Hind Khoudary (@Hind_Gaza) December 1, 2023
ഗസ്സയില്‍ തുടര്‍ച്ചയായി ഉച്ചത്തിലുള്ള സ്ഫോടനങ്ങള്‍ കേള്‍ക്കുന്നു. പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നു.തെക്ക് ഭാഗത്തുള്ള റഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.''ഹമാസ് കരാര്‍ ലംഘിച്ചു, ബന്ദികളാക്കിയ എല്ലാ സ്ത്രീകളെയും മോചിപ്പിക്കാനുള്ള ധാരണ നിറവേറ്റിയില്ല, ഇസ്രായേലിന് നേരെ റോക്കറ്റ് പ്രയോഗിച്ചുവെന്ന്'' പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു.യുദ്ധം വീണ്ടും ആരംഭിച്ചതിനു ശേഷം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇസ്രായേൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, ഗസ്സക്ക് ഇനിയൊരിക്കലും ഇസ്രായേൽ ജനതയെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് ഉറപ്പാക്കുക." പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു.
قصف عنيف على شمال قطاع غزة pic.twitter.com/Dkh3k3w7Du
— السيّد إبراهيم مهدي (@Sayedibrahimmad) December 1, 2023
ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ തങ്ങളുടെ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തുന്നതായി ഐഡിഎഫ് അറിയിച്ചു. രാവിലെ 7 മണിക്ക് മുമ്പ് ഗസ്സയിലേക്ക് നിരവധി റോക്കറ്റുകള്‍ അയച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇന്ന് പുറത്തുവിടേണ്ട ബന്ദികളുടെ പട്ടിക രാവിലെ 7 മണിയായിട്ടും ഹമാസ് ഇസ്രായേലിന് നൽകിയില്ലെന്നും ആരോപിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇസ്രായേലിന് നേരെ റോക്കറ്റ് പ്രയോഗിച്ചതായും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
Adjust Story Font
16