ഇത്രയും കൂടുതൽ അഫ്ഗാനികൾ രാജ്യം വിടുന്നത് എന്തു കൊണ്ട്? ഇന്ത്യൻ അവതാരകനോട് താലിബാൻ വക്താവിന്റെ മറുപടിയിങ്ങനെ...
ടിവി9 ചാനൽ ചർച്ചയിലായിരുന്നു താലിബാൻ വക്താവിന്റെ മറുപടി
പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് അഫ്ഗാനികൾ രാജ്യം വിടുന്നതെന്ന ഇന്ത്യൻ വാർത്താ അവതാരകന്റ ചോദ്യത്തിന് മറുപടി നൽകി താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ. യുഎസിലേക്ക് പോകാം എന്നറിയിച്ച് ഡൽഹി വിമാനത്താവളത്തിൽ അമേരിക്കൻ വിമാനം പാർക്ക് ചെയ്താൽ ഇന്ത്യയ്ക്കാർ പോകില്ലേ എന്നായിരുന്നു ഷാഹീന്റെ മറുചോദ്യം. ടിവി9 ചാനൽ ചർച്ചയിലായിരുന്നു താലിബാൻ വക്താവിന്റെ മറുപടി.
'പൊതുമാപ്പ് പ്രഖ്യാപിച്ച്, ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുമെന്ന് അറിയിച്ചിട്ടും എന്തു കൊണ്ടാണ് ഇത്രയും കൂടുതൽ അഫ്ഗാനികൾ രാജ്യം വിടാൻ ആഗ്രഹിക്കുന്നത്' എന്നായിരുന്നു അവതാരകന്റെ ചോദ്യം.
Anchor: If you have announced general amnesty, why are so many Afghans leaving the country? @suhailshaheen1: If the US parks a plane at the Delhi airport, lakhs of people will leave India within hours. pic.twitter.com/tFPUWymw5y
— Ishfaq Reshi (@IshfaqReshi_) September 1, 2021
'യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വിമാനം തയ്യാറാണ് എന്ന് അമേരിക്ക ഇന്ത്യയിൽ ഒരറിയിപ്പു കൊടുക്കുന്നു. ഡൽഹി വിമാത്താവളത്തിലേക്ക് വരൂ എന്നും ആവശ്യപ്പെടുന്നു. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ ഇന്ത്യ വിടില്ലേ.' - എന്ന് സുഹൈൽ തിരിച്ചുചോദിച്ചു. ചർച്ചയുടെ വീഡിയോ നിരവധി പേരാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ദോഹയിലെ താലിബാൻ രാഷ്ട്രീയ കാര്യാലയത്തിലെ വക്താവാണ് സുഹൈൽ ഷാഹീൻ. പാകിസ്താനിലെ അഫ്ഗാൻ എംബസിയിലെ ഡെപ്യൂട്ടി അംബാസഡറായിരുന്നു. കഴിഞ്ഞ ദിവസം കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്‌ലിംകൾക്കായി സംസാരിക്കാൻ അവകാശമുണ്ടെന്ന് ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിൽ സുഹൈൽ ഷാഹീൻ പറഞ്ഞിരുന്നു. എന്നാൽ വിദേശരാജ്യങ്ങൾക്കെതിരെ ആയുധമെടുക്കുന്നത് തങ്ങളുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16