Quantcast

സുബഹി നമസ്‌കാരത്തിനിടെ ഇമാമിനെ കത്തികൊണ്ട് കുത്തി; അക്രമി അറസ്റ്റിൽ

സൗത്ത് പാറ്റേഴ്‌സണിലെ നഗരസഭാ കൗൺസിലറാണ് അക്രമിയെ തിരിച്ചറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    10 April 2023 12:47 PM GMT

ImamstabbedduringfajrNamaz, ImamstabbedduringmorningprayerinNew Jersey, attackonImamduringprayer
X

ന്യൂയോർക്ക്: പള്ളിയിൽ സുബഹി നമസ്‌കാരത്തിന് നേതൃത്വം നൽകിയ ഇമാമിനെ കത്തികൊണ്ട് കുത്തിയ അക്രമി അറസ്റ്റിൽ. ന്യൂജഴ്‌സിയിലെ സൗത്ത് പാറ്റേഴ്‌സണിലാണ് സംഭവം. നമസ്‌കാരം ആരംഭിച്ചതിനു പിന്നാലെയാണ് അക്രമി പള്ളിയിലെത്തിയത്.

സൗത്ത് പാറ്റേഴ്‌സണിലെ ഗെറ്റി അവന്യൂവിലുള്ള ഉമർ ബിന്‍ ഖത്താബ് മസ്ജിദിലായിരുന്നു സംഭവം. പള്ളിയിലെ ഇമാമായ സയ്യിദ് അൽനാകിബിനാണ് അക്രമിയുടെ കുത്തേറ്റത്. പുലർച്ചെ ആറിനായിരുന്നു നമസ്‌കാരം തുടങ്ങിയ ഉടൻ അക്രമി പിന്നിൽനിന്ന് കത്തിയുമായെത്തി കുത്തിയത്. ഈ സമയത്ത് 200ഓളം വിശ്വാസികൾ പള്ളിക്കകത്തുണ്ടായിരുന്നു.

നഗരസഭാ കൗൺസിലറായ അബ്ദുൽ അസീസാണ് അക്രമിയെ തിരിച്ചറിഞ്ഞത്. ഇമാം സയ്യിദ് അൽനാകിബ് ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു. നഗരത്തിലെ സെന്റ് ജോസഫ്‌സ് യൂനിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുകയാണ് ഇമാം. അതേസമയം, അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പാറ്റേഴ്‌സണിലെ തന്നെ ഡോ. ഹാനി അവാദല്ലാഹ് പബ്ലിക് സ്‌കൂളിൽ ആക്രമണം നടന്നതിനു പിന്നാലെയാണ് പുതിയ സംഭവം. സ്‌കൂളിന്റെ സൈൻ ബോർഡിലുള്ള അവാദല്ലാന്ന് എന്ന പേരിൽനിന്ന് 'അല്ലാഹു' മായ്ച്ചുകളയുകയായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസ്(സെസ്ർ) ആവശ്യപ്പെട്ടിരുന്നു.

Summary: Imam stabbed during fajr namaz(morning prayer) at Omar Mosque on Getty Avenue in Paterson, Mercer County, New Jersey

TAGS :

Next Story