സൈഫര്‍ കേസ്; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ്
കേസില്‍ ഇമ്രാന്‍ ഖാനും മഹ്മൂദ് ഖുറേഷിയും കുറ്റക്കാരാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കണ്ടെത്തിയിരുന്നു
ഇമ്രാന്‍ ഖാന്‍
ഇസ്‍ലാമാബാദ്: അധികാരത്തിലിരിക്കുമ്പോള്‍ ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയതിന് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പത്തുവര്‍ഷം തടവ്. അടുത്ത മാസം എട്ടിന് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കയൊണ് പിടിഐ അധ്യക്ഷന്‍ കൂടിയായ ഇമ്രാന് തടവുശിക്ഷ വിധിച്ചത്. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
2022 മാർച്ചിൽ വാഷിംഗ്ടണിലെ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് സൈഫർ കേസ്. കേസില്‍ ഇമ്രാന്‍ ഖാനും മഹ്മൂദ് ഖുറേഷിയും കുറ്റക്കാരാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ കണ്ടെത്തിയിരുന്നു. വിധിക്കെതിരെ ഇമ്രാൻ ഖാന് ഹൈക്കോടതിയിൽ അപ്പീൽ നല്‍കിയേക്കും.
Next Story
Adjust Story Font
16