ഗസ്സയിൽ ഐക്യരാഷ്ട്രസഭയുടെ സംഭരണശാലകളിൽ അതിക്രമിച്ചു കയറിയ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോയി
ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണസാധനങ്ങൾ തീർന്നതിനാൽ മിക്ക ആളുകളും പട്ടിണിയിലാണ്
ഇസ്രായേൽ ആക്രമണം രൂക്ഷമായ ഗസ്സയിൽ പട്ടിണി രൂക്ഷമായി. ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണസാധനങ്ങൾ തീർന്നതിനാൽ മിക്ക ആളുകളും പട്ടിണിയിലാണ്. ഐക്യരാഷ്ട്രസഭയുടെ സംഭരണശാലകളിൽ അതിക്രമിച്ചു കയറിയ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോയി. ഗസ്സ സിറ്റി, ഖാൻ യൂനിസ് തുടങ്ങിയ നഗരങ്ങളിലെ യു.എനിന്റെ സംഭരണശാലകളിൽ കയറിയ ആയിരങ്ങളാണ് ധാന്യപ്പൊടികൾ ഉൾപ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയത്.
ഇസ്രായേലിന്റെ ക്രൂരമായ ഉപരോധം മൂന്നാഴ്ച പിന്നിടുന്ന സാഹചര്യത്തിൽ ഗസയിലെ ജനങ്ങളിൽ നിരാശ വളരുന്നുവെന്നും ക്രമസമാധാന നില തകരുമെന്നും യു.എൻ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ മാത്രമല്ല സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ സാനിറ്ററി പാഡുകൾ വരെയില്ലാത്തതിനാൽ വലിയ ദുരിതത്തിലാണ് ഗസ്സക്കാർ.
അതിനിടെ യു.എൻ സുരക്ഷാകൗൺസിലിന്റെ നിർണായക യോഗം ഇന്ന് ചേരും. യോഗത്തിൽ വെടിനിർത്തൽ ഉടൻവേണമെന്ന യു.എ.ഇയുടെ പ്രമേയം അവതരിപ്പിച്ചേക്കും. മുമ്പ് അവതരിപ്പിച്ച പ്രമേയങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
Adjust Story Font
16