യു.എസിലെ ടെക്സസില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വംശജ മരിച്ചനിലയില്‍
ജോലിക്ക് പോയ യുവതിയെ കാണാതാവുകയായിരുന്നു
ഹുസ്റ്റണ്‍: ഇന്ത്യൻ വംശജയായ യുവതി അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ടെക്സസിൽ താമസിക്കുന്ന 25കാരിയായ ലാഹരി പതിവദയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെക്സസില്‍ നിന്ന് 322 കിലോമീറ്റര്‍ അകലെയുള്ള ഒക്‍ലഹോമയിലാണ് മൃതദേഹം കണ്ടത്.
ജോലിക്ക് പോയ ലാഹരിയെ കാണാതായത് മെയ് 12നാണ്. ലാഹരി മടങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. ലാഹരി കാറോടിച്ച് ഓഫീസിലേക്ക് പോകുന്നതാണ് അവസാനമായി കണ്ടത്. ഫോണ്‍ ട്രാക്ക് ചെയ്ത് പൊലീസ് സംഘം ഒക്‍ലഹോമയിലെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഒക്‍ലഹോമയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഓവർലാൻഡ് പാർക്ക് റീജ്യണൽ മെഡിക്കൽ സെന്‍ററിലാണ് ലാഹരി ജോലി ചെയ്തിരുന്നത്. കൻസാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്. ലാഹരിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Summary- A 25 year old Indian-American woman, who went missing from the US state of Texas earlier this month, was found dead nearly 322 kilometres away in neighbouring Oklahoma state, a day after she disappeared on her way to work
Adjust Story Font
16