ഇറാനിയൻ മത്സ്യബന്ധന കപ്പലിലെ പാക് തൊഴിലാളിക്ക് വൈദ്യസഹായം നൽകി ഇന്ത്യൻ നാവിക സേന
കഴിഞ്ഞമാസം കടൽക്കൊള്ളക്കാരിൽ നിന്ന് 23 പാകിസ്താൻ പൗരൻമാരെ രക്ഷിച്ചിരുന്നു
ന്യൂഡൽഹി: 20 പാകിസ്ഥാൻ ജീവനക്കാരുമായി അറബിക്കടലിൽ അകപ്പെട്ട ഇറാനിയൻ മത്സ്യബന്ധന കപ്പലിന് അടിയന്തര വൈദ്യസഹായം നൽകി ഇന്ത്യൻ നാവികസേന. ഇറാനിയൻ മത്സ്യബന്ധന കപ്പൽ അൽ റഹ്‌മാനിയിലെ ഒരു പാകിസ്ഥാൻ ക്രൂ അംഗത്തിന് കടുത്ത ശ്വാസ തടസ്സവും ദേഹാസ്യസ്ഥവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തര വൈദ്യസഹായം നൽകിയത്.
അറബിക്കടലിലെ കൊള്ളസംഘങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന ഐഎൻഎസ് സുമേധ എന്ന യുദ്ധക്കപ്പലിലെ ഉദ്യോഗസ്ഥരാണ് ഏപ്രിൽ 30ന് പുലർച്ചെ അൽ റഹ്‌മാനിയിലെ ജീവനക്കാരന് വൈദ്യസഹായം നൽകിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സേന വ്യക്തമാക്കി.
മാർച്ച് 28 ന് അറബിക്കടലിൽ കടൽക്കൊള്ളക്കാരുമായി നടത്തിയ ഏറ്റുമുട്ടലിൽ ഇറാനിയൻ മത്സ്യബന്ധന കപ്പലിനെയും 23 പാകിസ്ഥാൻ പൗരന്മാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഇറാനിയൻ മത്സ്യബന്ധന കപ്പലായ 'അൽ-കമ്പാർ 786' നെ കടൽക്കൊള്ളക്കാർ ആക്രമിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഐഎൻഎസ് സുമേധയാണ് അന്നും രക്ഷാപ്രവർത്തനത്തിനായി എത്തിയത്. സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന പ്രതിജ്ഞാബദ്ധമാണെന്ന് സേന പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16