Quantcast

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ അടുത്ത ലോകബാങ്ക പ്രസിഡന്‍റ്

ലോകബാങ്കിന്റെ 25 അംഗ എക്‌സിക്യൂട്ടീവ് ബോർഡാണ് ബുധനാഴ്‌ച മുൻ മാസ്‌റ്റർ കാർഡ് സിഇഒ അജയ് ബംഗയെ അഞ്ച് വർഷത്തേക്ക് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-05-04 04:50:47.0

Published:

4 May 2023 3:53 AM GMT

Ajay Banga
X

അജയ് ബംഗ

വാഷിംഗ്ടണ്‍ ഡിസി: ലോകബാങ്കിന്‍റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. 63കാരനായ അജയ് ബംഗയെ ലോകബാങ്കിന്‍റെ അടുത്ത പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ലോകബാങ്കിന്‍റെ 14-ാമത് പ്രസിഡന്‍റാണ് ബംഗ.

ലോകബാങ്കിന്റെ 25 അംഗ എക്‌സിക്യൂട്ടീവ് ബോർഡാണ് ബുധനാഴ്‌ച മുൻ മാസ്‌റ്റർ കാർഡ് സിഇഒ അജയ് ബംഗയെ അഞ്ച് വർഷത്തേക്ക് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്, ജൂൺ 2 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കാലാവസ്ഥാ വ്യതിയാനവും മറ്റ് ആഗോള പ്രതിസന്ധികളും നേരിടാൻ വായ്‌പാ ദാതാക്കളെ നവീകരിക്കാനുള്ള ചുമതല കൂടി മുന്നിൽ കണ്ടാണ് ഇന്ത്യൻ വംശജനായ ധനകാര്യ വിദഗ്‌ധനെ നിയമിച്ചത്.

ബംഗയെ ഫെബ്രുവരി അവസാനത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയായിരുന്നു, ട്രംപ് ഭരണകാലത്ത് നിയമിതനായ സാമ്പത്തിക വിദഗ്‌ധനും മുൻ യുഎസ് ട്രഷറി ഉദ്യോഗസ്ഥനുമായ ഡേവിഡ് മാൽപാസിന് പകരക്കാരനാവാനുള്ള ഏക മത്സരാർത്ഥിയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ പൂനെയിലാണ് അജയ് ബംഗയുടെ ജനനം. അജയിന്‍റെ കുടുംബം ജലന്ധറില്‍ നിന്നും പൂനെയിലേക്ക് കുടിയേറിയവരാണ്. പിതാവ് ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. ഷിംല, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം.2007ൽ ബംഗയ്ക്ക് അമേരിക്കൻ പൗരത്വം ലഭിച്ചു.1981ൽ നെസ്‌ലെയിൽ മാനേജ്‌മെന്‍റ് ട്രെയിനിയായിട്ടാണ് ബംഗയുടെ കരിയര്‍ തുടങ്ങുന്നത്. 13 വർഷം ബംഗ സെയിൽസ്, മാർക്കറ്റിംഗ്, ജനറൽ മാനേജ്‌മെന്‍റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു.പിന്നീട് അദ്ദേഹം പെപ്‌സികോയിൽ ചേർന്നു. പിസ്സ ഹട്ട്, കെഎഫ്‌സി എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസികളുടെ സമാരംഭത്തിൽ പങ്കാളിയായി.2010ലാണ് മാസ്റ്റര്‍കാര്‍ഡിന്‍റെ സി.ഇ.ഒ ആകുന്നത്.

2015 ഫെബ്രുവരിയിൽ, പ്രസിഡന്‍റ് ബരാക് ഒബാമ, വ്യാപാര നയത്തിനും ചർച്ചകൾക്കുമുള്ള പ്രസിഡന്‍റിന്‍റെ ഉപദേശക സമിതിയിൽ അംഗമായി പ്രവർത്തിക്കാൻ ബംഗയെ നിയമിച്ചു.വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്റെ ഒരു ബാഹ്യ ഉപദേഷ്ടാവാണ് ബംഗ.

TAGS :

Next Story