യു.എസിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥി മരിച്ചു
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മരണത്തിൽ അനുശോചനം അറിയിച്ചു
ന്യൂയോർക്ക്: അൽബാനിയിൽ ബാർബർവില്ലെ വെള്ളച്ചാട്ടത്തിൽ വീണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള 26കാരനായ ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു. ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ചിത്യാലയിൽ നിന്നുള്ള സായി സൂര്യ അവിനാഷ് ഗഡ്ഡെ എന്ന യുവാവാണ് ജൂലൈ 7ന് മരിച്ചത്. ട്രൈൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരുന്നു സായി സൂര്യ.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മരണത്തിൽ അനുശോചനം അറിയിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് എൻ.ഒ.സി നൽകുന്നതുൾപ്പെടെ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു.
ജൂലൈ ഏഴിന് മൂത്ത സഹോദരിയുടെ കുടുംബത്തോടൊപ്പം വിദ്യാർഥി സുഹൃത്തിൻ്റെ വീട്ടിൽ പോയിരുന്നു. അവിടെനിന്ന് ഇരുകുടുംബങ്ങളിലെയും അംഗങ്ങൾ സമീപത്തെ വെള്ളച്ചാട്ടം കാണാൻ പോയി. അവിടെവെച്ച് സായി അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിക്കുകയായിരുന്നു.
ജൂൺ 21ന് യുഎസിലെ ടെക്സാസിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ നടന്ന മോഷണത്തിനിടെ 32കാരനായ ദാസരി ഗോപീകൃഷ്ണ മാരകമായി വെടിയേറ്റു മരിച്ചു. ഒരു വർഷം മുമ്പ് മാത്രമാണ് ദാസരി അമേരിക്കയിലെത്തിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ യു.എസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Adjust Story Font
16