കൈത്തറി സാരിയുടുത്ത് 42.5 കിലോമീറ്റർ മാരത്തോൺ ഓട്ടം പൂർത്തിയാക്കി; മാഞ്ചസ്റ്ററിൽ താരമായി ഇന്ത്യക്കാരി
നാലു മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് മധുസ്മിത മാരണത്തോൺ പൂർത്തിയാക്കിയത്
മാഞ്ചസ്റ്റർ: മാരത്തോണിൽ പങ്കെടുക്കാൻ സാരിയുടുത്തെത്തിയ യുവതിയെ കണ്ട് കൂടെയോടുന്നവർ അത്ഭുതത്തോടെയാണ് നോക്കിയത്. എന്നാൽ മത്സരം തുടങ്ങിയപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ യുവതി 42.5 കിലോ മീറ്ററാണ് ഓടി പൂർത്തിയാക്കിയത്. മഞ്ചസ്റ്ററിലാണ് സംബൽപുരി കൈത്തറി സാരി ധരിച്ച് ഒഡിയ സ്വദേശിയായ മധുസ്മിത ജെന ദാസ് മാരത്തോൺ പൂർത്തിയാക്കിയത്. നാലു മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് മധുസ്മിത മാരണത്തോൺ പൂർത്തിയാക്കിയത്. ഇതേ മാരത്തോണിൽ പങ്കെടുത്ത ഒരാളാണ് സാരി ധരിച്ച് ഓടുന്ന ചിത്രം പങ്കുവെച്ചത്.
യുകെയിലെ രണ്ടാമത്തെ ഏറ്റവും വലിയ മാഞ്ചസ്റ്റർ മാരത്തണിലായിരുന്നു യുവതി പങ്കെടുത്തത്. നിരവധി പേരാണ് 41 കാരിയായ മധുസ്മിതയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ''യുകെയിലെ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഒരു ഒഡിയ സ്വദേശിനി യുകെയിലെ രണ്ടാമത്തെ വലിയ മാഞ്ചസ്റ്റർ മാരത്തൺ 2023 ഓടിയത് സംബൽപുരി സാരി ധരിച്ചാണ്! ശരിക്കും എന്തൊരു മഹത്തായ സന്ദേശമാണിത്.
' മധുസ്മിത ഇന്ത്യൻ പൈതൃകം അഭിമാനപൂർവം പ്രദർശിപ്പിക്കുന്നു.. ഇതുവഴി ഇന്ത്യൻ വസ്ത്രധാരണത്തെക്കുറിച്ചുള്ള ഒരു ക്ഷണികമായ കാഴ്ചപ്പാടും അവർ മാറ്റിയെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു. സാരിയിൽ ഓടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പലരും അഭിപ്രായപ്പെട്ടു. 42.2 കിലോമീറ്റർ മാരത്തൺ ഓടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും സാരി ധരിച്ച്..എന്നാൽ ഇത് വക വെക്കാതെ മധുസ്മിത മുഴുവൻ ദൂരം ഓടി..അഭിനന്ദനം അർഹിക്കുന്നു..ചിലർകമന്റ് ചെയ്തു.
മധുസ്മിത ആദ്യമായല്ല മാരത്തോണിൽ പങ്കെടുക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി മാരത്തണുകളിലും അൾട്രാ മാരത്തണുകളിലും മധുസ്മിത പങ്കെടുത്തിട്ടുണ്ട്.
Adjust Story Font
16