യു.കെക്ക് ഇന്ത്യയുടെ തിരിച്ചടി; രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റയിൻ
യു.കെ വാക്‌സിൻ നയത്തിൽ മാറ്റം വരുത്താത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം
വാക്സിൻ എടുത്ത് രാജ്യത്ത്‌നിന്ന് യു.കെയിൽ എത്തുന്നവർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റയിൻ ഏർപ്പെടുത്തിയതിന് ഇന്ത്യയുടെ തിരിച്ചടി. യു.കെ.യിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർ 10 ദിവസം നിർബന്ധിത ക്വാറന്റയിനിൽ നിൽക്കണമെന്ന് പുതിയ ഉത്തരവ്. ഒക്ടോബർ നാലു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
യു.കെ വാക്‌സിൻ നയത്തിൽ മാറ്റം വരുത്താത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം. യു.കെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യ വാക്‌സിൻ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തിയിരുന്നു.
സർട്ടിഫിക്കറ്റിൽ ജനന തീയതിയും ഉൾപ്പെടുത്തുകയായിരുന്നു. നേരത്തെ വയസ്സ് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡപ്രകാരം വാക്സിൻ സർട്ടിഫിക്കറ്റിൽ ജനന തീയതിയും രേഖപ്പെടുത്തണമായിരുന്നു.
Next Story
Adjust Story Font
16