Quantcast

കനത്ത മഴ, പ്രളയം; മഴയുടെ ഗതി തിരിച്ചുവിടാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തോനേഷ്യ

സുമാത്ര ദ്വീപിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും 67 പേർ മരിച്ചു, 20 പേരെ കാണാതായി

MediaOne Logo

Web Desk

  • Published:

    16 May 2024 11:24 AM GMT

Indonesia seeds clouds to block rainfall after floods killed at least 67 people
X

ജക്കാർത്ത: കനത്ത മഴയും പ്രളയവും വലച്ചതോടെ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തോനേഷ്യ. സുമാത്ര ദ്വീപിൽ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും 67 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തതോടെയാണ് നടപടി.

അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന് രീതിയാണ് ക്ലൗഡ് സീഡിങ്. മഞ്ഞും മഴയും കുറച്ച് കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഈ രീതി ഉപയോഗിച്ചു വരുന്നുണ്ട്.

ഇന്നലെയാണ് ഇന്തോനേഷ്യ ക്ലൗഡ് സീഡിങ് നടത്തിയത്. രക്ഷാപ്രവർത്തനം സുഗമമാക്കാൻ മഴയുടെ ഗതി മാറ്റുകയായിരുന്നുവെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ നൂറുകണക്കിന് വീടുകളാണഅ ഒലിച്ചുപോയത്. 1500ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വരും ദിവസങ്ങളിലും സുമാത്രയിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

TAGS :

Next Story