Quantcast

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ

ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു

MediaOne Logo

Web Desk

  • Updated:

    2024-10-01 18:39:14

Published:

1 Oct 2024 5:35 PM GMT

Iran attacked Israel directly
X

തെൽ അവീവ്: ഇസ്രായേലിനു നേരെ 200ലധികം മിസൈലുകൾ അയച്ച് ഇറാൻ. ജനങ്ങളെ ഇസ്രായേൽ ബങ്കറുകളിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വിമാനത്താവളങ്ങൾ അടച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കി. അധിനിവേശ ഭൂമിയുടെ ഹൃദയത്തിൽ ആക്രമണം നടത്തിയതായി റവല്യൂഷണറി ​ഗാർഡ് പറഞ്ഞു. ജറുസലേമിൽ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോ​ഗം ചേരുകയാണ്.

ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഇറാൻ റെവലൂഷണറി ​ഗാർഡ് വ്യക്തമാക്കി. സമയബന്ധിതമായി ഇറാനെതിരെ തിരിച്ചടി നടത്തുമെന്ന് ഇസ്രായേൽ സൈനികവക്താവ് അറിയിച്ചു. ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് എംബസി ജാ​ഗ്രതാ നിർദേശം നൽകി. ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. തുടർച്ചയായെത്തിയ മിസൈലുകളുടെ വരവ് നിലവിൽ അവസാനിച്ചു.

അറിയിപ്പ് ലഭിക്കുന്നത് വരെ സുരക്ഷിതസ്ഥാനങ്ങളിൽ തുടരാൻ ജനങ്ങൾക്ക് നിർ​ദേശം നൽകി. ഈ നിമിഷത്തെക്കുറിച്ചോർ‌ത്ത് ഇറാൻ ഖേദിക്കുമെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി അറിയിച്ചു. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രായേലിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ​ബൈഡൻ രം​ഗത്തെത്തി. യുഎസ് സൈനിക കേന്ദ്രങ്ങളെ ഇറാൻ മിസൈലുകൾ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പെൻ്റ​ഗൺ വൃത്തങ്ങൾ അറിയിച്ചു. ഇറാൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പെൻ്റ​ഗൺ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ മന്ത്രിമാരെല്ലാം ബങ്കറുകളിലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ തെൽ അവീവിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് പിന്നിൽ രണ്ടുപേരാണെന്നും ഇവരെ വധിച്ചെന്നും ഇസ്രായേൽ അറിയിച്ചു.

TAGS :

Next Story