Quantcast

വിദേശ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കും: ഇറാൻ

രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും അതിർത്തി കടന്ന് ആക്രമിക്കുകയും ചെയ്യുന്നത് യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51ന്റെ നഗ്നമായ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    26 Oct 2024 12:49 PM GMT

Iran Entitled to Defense against Aggression: Foreign Ministry
X

തെഹ്‌റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. യുഎൻ ചാർട്ടർ പ്രകാരം വിദേശശക്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും അതിർത്തി കടന്ന് ആക്രമിക്കുകയും ചെയ്യുന്നത് യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51ന്റെ നഗ്നമായ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ എല്ലാ ശക്തിയും ഉപയോഗിക്കും. മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ട്. ഇത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം ഓർമിപ്പിച്ചു. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച രാഷ്ട്രങ്ങളെ ഇറാൻ അഭിനന്ദിച്ചു.

മേഖലയിലെ അസ്വസ്ഥതക്കും സംഘർഷത്തിനും കാരണം ഇസ്രായേൽ തുടരുന്ന അധിനിവേശവും ക്രിമിനൽ പ്രവർത്തനങ്ങളുമാണ്. ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യയും ലബനാനിൽ നടത്തുന്ന ആക്രമണങ്ങളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. അമേരിക്കയുടെയും മറ്റു ചില പടിഞ്ഞാറൻ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് ഇസ്രായേൽ മേഖലയിൽ കുഴപ്പം സൃഷ്ടിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി.

ജനീവാ കരാറിൽ ഒപ്പുവെച്ച എല്ലാ രാഷ്ട്രങ്ങൾക്കും എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പ്രതികരിക്കാൻ കൂട്ടുത്തരവാദിത്തമുണ്ട്. ഇസ്രായേലിന്റെ വംശഹത്യാ കുറ്റകൃത്യങ്ങളും യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടൽ നടത്തണമെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

TAGS :

Next Story