Quantcast

ഇസ്‌ലാമോഫോബിയയ്ക്ക് കാനഡയിൽ സ്ഥാനമില്ലെന്ന് ജസ്റ്റിൻ ട്രൂഡോ

ടൊറന്റോയിലെ സ്‌കാർബറോയിലുള്ള ബൈത്തുൽ ജന്ന ഇസ്‍ലാമിക് സെന്ററിനുനേരെയുണ്ടായ അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

MediaOne Logo

Web Desk

  • Published:

    23 Aug 2021 1:05 PM GMT

ഇസ്‌ലാമോഫോബിയയ്ക്ക് കാനഡയിൽ സ്ഥാനമില്ലെന്ന് ജസ്റ്റിൻ ട്രൂഡോ
X

ഇസ്‌ലാമോഫോബിയയ്ക്ക് കാനഡയുടെ മണ്ണിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ടൊറന്റോയിലെ ബൈത്തുൽ ജന്ന ഇസ്‌ലാമിക് സെന്ററിനുനേരെ നടന്ന ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു ട്രൂഡോ.

ബൈത്തുൽ ജന്നയെ ലക്ഷ്യമിട്ടു നടന്ന അക്രമസംഭവത്തിൽ തീർത്തും അസ്വസ്ഥനാണ് ഞാൻ. ഇസ്‌ലാമോഫോബിയയ്ക്ക് കാനഡയിൽ സ്ഥാനമില്ല. നമ്മുടെ സമൂഹങ്ങള്‍ക്കിടയില്‍ സുരക്ഷിതബോധമുണ്ടാക്കാന്‍ വേണ്ട നടപടികൾ തുടരുമെന്നും ട്രൂഡോ ട്വീറ്റ് ചെയ്തു. കാനഡയിൽ മുസ്‍ലിം സമൂഹത്തിനെതിരെ തുടരുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും അക്രമസംഭവങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ടൊറന്റോയിലെ സ്‌കാർബറോയില്‍ കിങ്‌സ്റ്റൺ റോഡിലുള്ള ബൈത്തുൽ ജന്ന ഇസ്‍ലാമിക് സെന്ററിനും പള്ളിക്കും നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്. ഞായറാഴ്ച പ്രഭാത നിസ്‌കാരമായ സുബഹി നിസ്‌കാരത്തിന്റെ തൊട്ടുമുൻപായിരുന്നു സംഭവം. സെന്ററിലെത്തിയ അക്രമിസംഘം പ്രാർത്ഥനാ മുറികൾ തകർക്കുകയും ഇവിടെയുണ്ടായിരുന്നു ഖുർആന്റെ പ്രതികൾ നശിപ്പിക്കുകയും ചെയ്തു. സംഭാവനാപെട്ടികളും ഓഫീസും കൊള്ളയടിച്ചാണ് സംഘം മടങ്ങിയത്.

ജനൽ തകർത്താണ് സംഘം അകത്തുകടന്നതെന്നും പ്രഭാത നിസ്‌കാരത്തിന് എത്തുമ്പോൾ വാതിലുകൾ തുറന്നുകിടക്കുകയായിരുന്നുവെന്നും ബൈത്തുൽ ജന്ന ഇസ്‍ലാമിക് സെന്റർ പ്രസിഡന്റ് ആതിഖുറഹ്‌മാൻ പറഞ്ഞു. സിസിടിവി ക്യാമറകൾ തകർക്കുകയും ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡിജിറ്റൽ വിഡിയോ റെക്കോർഡർ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story