Quantcast

‘നേതാക്കൾ രക്തസാക്ഷികളാകുന്ന പ്രസ്ഥാനം ഒരിക്കലും പരാജയപ്പെടില്ല’; ഇസ്രായേലിന്റേത് ഭീരുത്വമെന്ന് ഇസ്മായീൽ ഹനിയ്യ

‘ഇത്തരം സംഭവങ്ങൾ ഹമാസിനെ ശക്തിപ്പെടുത്തുകയും ചെറുത്തുനിൽപ്പും വഴങ്ങാത്ത നിശ്ചയദാർഢ്യവും നൽകും’

MediaOne Logo

Web Desk

  • Published:

    3 Jan 2024 9:37 AM GMT

ismail haniyeh and saleh al arouri
X

ഹമാസിന്റെ പോളിറ്റ് ബ്യൂറോ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറി, അൽ ഖസ്സാം ബ്രിഗേഡ് തലവൻമാരായ സമീർ ഫെൻഡി, അസം അൽ ഖാര എന്നിവരുടെ കൊലപാതകം ഇസ്രായേലിന്റെ ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ ചെയർമാൻ ഇസ്മായീൽ ഹനിയ്യ വ്യക്തമാക്കി. ഇസ്രായേലി​ന്റേത് സമ്പൂർണമായ തീവ്രവാദ പ്രവർത്തനവും ലെബനാന്റെ പരമാധികാരത്തിൻമേലുള്ള ലംഘനവുമാണെന്ന് ഹനിയ്യ വാർത്താകുറിപ്പിൽ അറിയിച്ചു.

‘നാസി’കളായ ഇസ്രായേൽ ഈ ഹീനമായ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം വഹിക്കുന്നു. ഫലസ്തീനിനും അൽ ഖുദ്‌സിനും അൽ അഖ്‌സ മസ്ജിദിനും വേണ്ടി രക്തസാക്ഷിയായ അൽ ആറൂറി എല്ലാ മേഖലകളിലും രംഗങ്ങളിലും പ്രവർത്തിച്ച വ്യക്തിത്വമാണെന്നും ഹമാസ് മേധാവി ഊന്നിപ്പറഞ്ഞു.

നേതാക്കളെയും സ്ഥാപകരെയും രക്തസാക്ഷികളായി ബലിയർപ്പിക്കുന്ന ഒരു പ്രസ്ഥാനം ഒരിക്കലും പരാജയപ്പെടില്ല. മറിച്ച് അത്തരം സംഭവങ്ങൾ അതിനെ ശക്തിപ്പെടുത്തുകയും ചെറുത്തുനിൽപ്പും വഴങ്ങാത്ത നിശ്ചയദാർഢ്യവും നൽകുകയും ചെയ്യുമെന്നും ഹനിയ്യ പറഞ്ഞു.

സാലിഹ് അൽ ആറൂറിയുടെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും ശുദ്ധരക്തം ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും നമ്മുടെ ജനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് രക്തസാക്ഷികളുടെ രക്തവുമായി ലയിച്ചെന്ന് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുകയും ഒക്ടേബാർ ഏഴിലെ തൂഫാൻ അൽ അഖ്‌സ ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു സാലിഹ് അൽ ആറൂറിയെന്നും ഹമാസ് അനുശോചിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്തപ്രദേശത്ത് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അൽ ആറൂറി കൊല്ലപ്പെടുന്നത്.

TAGS :

Next Story