Quantcast

റമദാൻ തീരുംവരെ അൽഅഖ്‌സയിൽ മുസ്‌ലിംകളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണ് പ്രഖ്യാപനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    13 April 2023 11:11 AM GMT

IsraelbansnonMuslimsinAlAqsa, EntrybanfornonMuslimsinAlAqsa, AlAqsaMosque
X

ജറൂസലം: റമദാൻ കഴിയുന്നതുവരെ അൽഅഖ്‌സ പള്ളിയിലേക്ക് മുസ്‌ലിംകളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ. ദിവസങ്ങളായി പള്ളിയുടെ പരിസരത്ത് നടക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂതന്മാർക്കടക്കം വിലക്കുണ്ട്.

ളുടെ വിഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് പള്ളിയുടെ കോംപൗണ്ടിലേക്ക് മുസ്‌ലിംകളല്ലാത്തവർക്ക് വിലക്കേർപ്പെടുത്തിയത്. മുതിർന്ന ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് നടപടി. പ്രതിരോധ മന്ത്രി യോവ് ഗാലന്റും ഇസ്രായേൽ പൊലീസ് തലവൻ ഹെർസി ഹാലെവി, പൊലീസ് കമ്മിഷണർ കോബി ശാബ്തായ്, സുരക്ഷാ ഏജൻസിയായ ഷിൻ ബെത് തലവൻ റോനൻ ബാർ എന്നിവർ ഏകകണ്ഠമായി മുസ്‌ലിം ഇതര വിശ്വാസികൾ റമദാൻ തീരുംവരെ പള്ളിയിലെത്തുന്നത് തടയാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാര്യം ഗാലന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകളടക്കം ആരെയും പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചത്. അതേസമയം, വെസ്റ്റേൺ വാളിൽ ജൂതരുടെ പ്രാർത്ഥന സുരക്ഷിതമായി തുടരാനായി ഇവിടെ കൂടുതൽ സൈനികരെ വിന്യസിക്കാൻ നെതന്യാഹു സുരക്ഷാ ഏജൻസികളോട് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്‌സ. കഴിഞ്ഞ ദിവസങ്ങളിൽ 40നു താഴെ പ്രായമുള്ള മുസ്‌ലിംകൾ പള്ളിയിൽ പ്രവേശിക്കുന്നത് ഇസ്രായേൽ പൊലീസ് തടഞ്ഞിരുന്നു. പ്രഭാത പ്രാർത്ഥനയ്ക്കടക്കം പള്ളിയിലെത്തിയ ഫലസ്തീനികളെ ഇസ്രായേൽ പൊലീസ് ക്രൂരമായി നേരിടുകയും ചെയ്തു. ഒരു ഫലസ്തീനി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു.

ഇതിനു പിറകെയാണ് ഗസ്സയിൽനിന്നും ദക്ഷിണ ലബനാനിൽനിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായത്. ഇതിന് തിരിച്ചടിയായി ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ കടുത്ത ആക്രമണവും നടത്തി.

Summary: Israel bans non-Muslims from Al-Aqsa until end of Ramadan

TAGS :

Next Story