Quantcast

വെസ്റ്റ് ബാങ്കിലെ ജനീൻ നഗരം ഉപരോധിച്ച് ഇസ്രായേൽ; വെള്ളവും ഭക്ഷണവും വൈദ്യുതിയും തടഞ്ഞു

അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്

MediaOne Logo

Web Desk

  • Published:

    31 Aug 2024 4:02 PM GMT

israel west bank
X

ജറുസലേം: ദിവസങ്ങളായി വെസ്റ്റ്ബാങ്കിൽ തുടരുന്ന ആക്രമണം ശക്തമാക്കി ഇസ്രായേൽ. അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ജനീൻ നഗരത്തെ പൂർണമായും ഇസ്രയേൽ സേന ഉപരോധിച്ചു. ഇവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും തടഞ്ഞു. ഇന്റർനെറ്റും റദ്ദാക്കിയിട്ടുണ്ട്. ഇത് ആശുപത്രികളുടെ ​പ്രവർത്തനത്തെയടക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ മറ്റുപ്രദേശങ്ങളിലും ആക്രമണം ശക്തമാണ്. ഗസ്സയിലെ ജബാലിയയിലും ഖാൻയൂനുസിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി.

അതേസമയം, അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ തന്നെയാണ് പ്രധാനമന്ത്രി​ നെതന്യാഹുവിന്‍റെ നീക്കം. തെൽ അവീവിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്റും നെതന്യാഹുവും തമ്മിൽ തുറന്ന ഏറ്റുമുട്ടലുണ്ടായി. ബന്ദിമോചനമാണ്​ പ്രധാനമെന്നും ഫിലാഡെൽഫി കോറിഡോറിലെ സൈനിക സാന്നിധ്യത്തിന്‍റെ പേരിൽ ചർച്ച പരാജയപ്പെടുത്തരുതെന്നും മന്ത്രി യോവ്​ ഗാലന്‍റ്​ ആവശ്യപ്പെട്ടു .​

അതിനിടെ, ലോ​കാ​രോ​ഗ്യ സംഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. 2000ത്തോ​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ​വാ​ക്സി​നേ​ഷ​ൻ ന​ട​പ്പാ​ക്കു​ക. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 6.40 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ക.

330 ദിവസമായി ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് പരിക്കേൽക്കുകയും​ ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 89 പേരാണ് കൊല്ലപ്പെട്ടത്. അൽ നുസൈറത്ത് അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗസ്സയിലെ മധ്യ, കിഴക്കൻ ഖാൻ യൂനിസിലെ മിക്ക ​പ്രദേശങ്ങളിൽനിന്നും ഇസ്രായേലി സൈന്യം വെള്ളിയാഴ്ച പിൻമാറി. നിരവധി പേരെ കൊന്നൊടുക്കുകയും ഈ ​പ്രദേശങ്ങൾ പൂർണമായും നാമാവശേഷമാക്കിയുമാണ് സൈന്യം ഇവിടെനിന്ന് പിൻമാറുന്നത്. സൈന്യം പിൻമാറിയതോടെ നിരവധി മൃതദേഹങ്ങൾ ഇവിടെനിന്ന് ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

TAGS :

Next Story