അൽശിഫ ആശുപത്രിയിലെ മരുന്ന് സംഭരണശാല ബോംബിട്ട് തകർത്ത് ഇസ്രായേൽ
അൽശിഫ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇസ്രായേൽ സൈന്യം വെടിയുതിർത്തു
ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേലിന്‍റെ നരനായാട്ട് തുടരുകയാണ്. ആശുപത്രിയിൽ നിന്നും ഡോക്ടർമാരോട് ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.
ആശുപത്രിയിൽ അഭയം തേടിയിരുന്ന നിരവധി പേരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. അൽശിഫ ആശുപത്രിയിലെ മരുന്ന് സംഭരണശാല ബോംബിട്ട് തകർക്കുകയും ചെയ്തു.
അൽശിഫ ആശുപത്രിയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇസ്രായേൽ സൈന്യം വെടിയുതിർക്കുന്നുണ്ട്. ഇസ്രായേൽ തന്നെ സുരക്ഷിത വഴി എന്ന് പറഞ്ഞ വാതിലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ചവരെയാണ് സേന വെടിവെച്ചത്.
ഇസ്രായേൽ സൈന്യം ഗസ്സയിലെ അൽശിഫ ആശുപത്രിക്കുള്ളിൽ കടന്നത് മുതൽക്കെ രോഗികൾ പരിഭ്രാന്തരാണ്. ഹമാസ് കേന്ദ്രം കണ്ടെത്താനാണ് നടപടിയെന്നാണ ഇസ്രായേൽ വിശദീകരണം.
ആശുപത്രി ആക്രമണത്തിന്‍റെ ഉത്തരവാദി ബൈഡൻ ആണെന്നും ഇസ്രായേലിന്റെ കള്ളങ്ങൾ ബൈഡൻ സ്വീകരിച്ചെന്നും ഹമാസ് പറഞ്ഞു. ഇസ്രായേൽ ഭീകരരാഷ്ട്രമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.
അതേ സമയം കരയുദ്ധത്തിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ ആകെ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 48 ആയി.
Adjust Story Font
16