Quantcast

ജെനിൻ ക്യാമ്പിൽ ​ ഇസ്രായേൽ അഴിഞ്ഞാട്ടം: ബുൾഡോസറുകളുമായി എത്തി സൈന്യം, ആയിരങ്ങളെ പുറന്തള്ളി

ഇസ്രായേൽ സൈന്യം ക്യാമ്പിലെ നിരവധി താമസകെട്ടിടങ്ങൾ രാത്രിയിൽ ഇടിച്ചു നിരത്തി

MediaOne Logo

Web Desk

  • Published:

    4 July 2023 1:18 AM GMT

ജെനിൻ ക്യാമ്പിൽ ​ ഇസ്രായേൽ അഴിഞ്ഞാട്ടം: ബുൾഡോസറുകളുമായി എത്തി സൈന്യം, ആയിരങ്ങളെ പുറന്തള്ളി
X

വെസ്​റ്റ്​ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേർക്കുള്ള ഇസ്രായേൽ സൈനികാക്രമണം രണ്ടാം ഘട്ടത്തിൽ. കൂടുതൽ ബുൾഡോസറുകളുമായെത്തിയ ഇസ്രായേൽ സൈന്യം ക്യാമ്പിലെ നിരവധി താമസകെട്ടിടങ്ങൾ രാത്രിയിൽ ഇടിച്ചു നിരത്തി. ജനങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ സൈനിക നടപടി നിർത്തണമെന്ന യു.എൻ സെക്രട്ടറി ജനറലി​െൻറ അഭ്യർഥന തള്ളിയ ഇസ്രായേൽ ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന്​ വ്യക്​തമാക്കി.

പത്ത്​ ഫലസ്​തീൻകാരുടെ മരണത്തിനും അറുപതിലേറെ പേർക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ സൈനികാക്രമണം തുടരുകയാണ്​. ഫലസ്​തീൻ കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ എണ്ണമറ്റ വസതികളാണ്​ സൈന്യം തകർത്തത്​. അയ്യായിരത്തിലേറെ ഫലസ്​തീൻകാരാണ്​ ഒറ്റ ദിവസം കൊണ്ട്​ ജെനിൻ ക്യാമ്പിൽ ഭവനരഹിതരായത്​. മൂവായിരം പേരെ ക്യാമ്പിൽ നിന്ന്​ സുരക്ഷിത സ്​ഥലങ്ങളിലേക്ക്​ മാറ്റിയതായി ഫലസ്​തീൻ റെഡ്​ക്രസൻറ്​ അറിയിച്ചു

ഇറാൻ പിന്തുണയോടെ ക്യാമ്പിനുള്ളിൽ തമ്പടിച്ച ജെനിൻ ബ്രിഗേഡ്​ പോരാളി സംഘം ഇസ്രായേൽ സുരക്ഷക്ക്​ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആക്രമണം ഉടനടി അവസാനിപ്പിക്കില്ലെന്ന്​ ഇസ്രായേൽ വ്യക്​തമാക്കി.

നൂറുകണക്കിന്​ ഫലസ്​തീൻ യുവാക്കളെയാണ്​ സൈന്യം അറസ്​റ്റ്​ ചെയ്​തത്​. ആയിരങ്ങൾ പ്രദേശത്തു നിന്ന്​ ഒഴിഞ്ഞു പോകാൻ നിർബന്​ധിതരായി. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക്​ മാറ്റാൻ പോലും ഇസ്രായേൽ സൈന്യം അനുവദിക്കില്ലെന്ന്​ ഫലസ്​തീൻ അതോറിറ്റി ആരോപിച്ചു. അന്തർദേശീയ സമൂഹം ഇടപെട്ടില്ലെങ്കിൽ വൻദുരന്തമാകും സംഭവിക്കുകയെന്ന്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ ്​ അബ്ബാസ്​ പറഞ്ഞു. അറബ്​ മുസ്​ലിം ലോകവും ചില യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേൽ കടന്നുകയറ്റത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. എന്നാൽ സുരക്ഷ മുൻനിർത്തിയുള്ള ഇസ്രായേൽ നടപടിയിൽ അപാകതയില്ലെന്ന്​ അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. അഭയാർഥി ക്യാമ്പിലെ സൈനിക നടപടി മനുഷ്യത്വവിരുദ്ധമാണെന്ന്​ യു.എൻ പ്രതികരിച്ചു.

2002ലാണ്​ ഇതിനു മുമ്പ്​ ജെനിൻ ക്യാമ്പിനു നേർക്ക്​ ഇസ്രായേൽ ഏറ്റവും വലിയ സൈനിക നീക്കം നടത്തിയത്​. അധിനിവിഷ്​ട സൈന്യത്തിനെതിരെ സാധ്യമായ എല്ലാ ചെറുത്തുനിൽപ്പും തുടരുമെന്ന്​ ​ ഇസലാമിക്​ ജിഹാദും ഹമാസും വ്യക്​തമാക്കി.

TAGS :

Next Story