Quantcast

ജബലിയ്യ അഭയാർഥി ക്യാമ്പിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ; പ്രതിഷേധം ശക്തം

ഇസ്രായേൽ വ്യോമാക്രമണത്തിൽ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ മുറിവേൽപ്പിക്കപ്പെടുകയോ ചെയ്തതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-01 03:06:16.0

Published:

1 Nov 2023 2:31 AM GMT

Israeli attack on Jabalia refugee camp; Hundreds were killed
X

ഗസ്സയിലെ ജബലിയ്യ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്. 1948 മുതൽ അഭയാർഥികൾ താമസിക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ മുറിവേൽപ്പിക്കപ്പെടുകയോ ചെയ്തതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. നൂറിലധികം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ജബലിയ്യ ക്യാമ്പിൽ ഇസ്രായേൽ ആറ് തവണ ബോംബിട്ടതായാണ് അധികൃതർ പറയുന്നത്. ക്യാമ്പ് പൂർണമായി തകർക്കപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ക്യാമ്പിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ പോലും പ്രയാസമാണെന്നാണ് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ പറഞ്ഞു. ക്യാമ്പ് ആക്രമിച്ചതിനെതിരെ വെസ്റ്റ് ബാങ്കിലും ഖത്തറിലുമൊക്കെ പ്രതിഷേധമുണ്ടായി. അതേസമയം, ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റവരെ റഫ അതിർത്തിവഴി ഈജിപ്തിലെത്തിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗസ്സക്കുള്ളിൽ കര മാർഗമുള്ള ഏറ്റുമുട്ടലും ശക്തം. ഇസ്രായേൽ സൈന്യം ഗസ്സ സിറ്റി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇസ്രായേൽ സൈന്യത്തിന്റെ ആൾനാശം പുറത്തുവിടാൻ ഹമാസ് വെല്ലുവിളിച്ചിരിക്കുകയാണ്. സൈനികരുടെ മരണക്കണക്ക് പുറത്തുവിട്ടാൽ നെതന്യാഹു സർക്കാർ വീഴുമെന്നും ഹമാസ് പറഞ്ഞു. അതേസമയം, കരയുദ്ധത്തിൽ കനത്ത വില നൽകേണ്ടി വരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി. ഹമാസിന്റെ നിരവധി കമാൻഡർമാരെ വധിച്ചെന്നും ഇസ്രായേൽ പറഞ്ഞു. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വെള്ളിയാഴ്ച വീണ്ടും ഇസ്രായേലിലെത്തും.

അതിനിടെ, ഗസ്സയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. ഭക്ഷണത്തേക്കാളേറെ ആവശ്യം ഇന്ധനത്തിനാണെന്നാണ് ഗസ്സ നിവാസികൾ പറയുന്നത്. ആശുപത്രികളിൽ പതിനായിരങ്ങളാണ് ഓപ്പറേഷനായി കാത്തിരിക്കുന്നത്. ഇന്ധനമില്ലാത്തതിനാലാണ് ഓപ്പറേഷൻ നടക്കാത്തത്. ആശുപത്രി പ്രവർത്തനം നാളെ വൈകുന്നേരത്തോടെ നിർത്തുമെന്ന് ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ പറഞ്ഞു.

Israel confirms airstrikes on Jabaliya refugee camp in Gaza; The protest is strong

TAGS :

Next Story