Quantcast

ആക്രമണം തുടർന്ന്​ ഇസ്രായേൽ; ​​ഗസ്സ ഉപരോധത്തിൽ അരങ്ങേറുന്നത്​ കൊടുംക്രൂരതകളെന്ന് യുഎൻ പ്രതിനിധി

കമാൽ അദ്​വാൻ, ഇന്തോനേഷ്യൻ ആശുപത്രികൾക്ക്​ നേരെയും ആക്രമണം നടന്നു.

MediaOne Logo

Web Desk

  • Published:

    21 Oct 2024 2:12 AM GMT

Israel Continues Attack in Gaza UN representative Response Against Them
X

ഗസ്സ: ഗസ്സയിലും ലബനാനിലും വ്യാപക ആക്രമണം തുടർന്ന്​ ഇസ്രായേൽ. വടക്കൻ ഗസ്സയിലെ ഇസ്രായേൽ ഉപരോധത്തിൽ അരങ്ങേറുന്നത്​ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണെന്ന്​ ഫലസ്തീൻ പ്രദേശത്തേക്ക്​ നിയോഗി‌ക്കപ്പെട്ട മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനിസ്​ പറഞു. ഇസ്രായേലിന്‍റെ ഗസ്സ വംശഹത്യ ഭീകരമാണെന്നും അവർ കുറ്റപ്പെടുത്തി.

ബെയ്ത്​ ലാഹിയയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി. കമാൽ അദ്​വാൻ, ഇന്തോനേഷ്യൻ ആശുപത്രികൾക്ക്​ നേരെയും ആക്രമണം നടന്നു. ആരോഗ്യ സംവിധാനങ്ങൾ തകർത്തും സഹായവസ്തുക്കൾ നിഷേധിച്ചും ആസൂത്രിത വംശഹത്യക്കാണ്​ ഇസ്രായേൽ നീക്കമെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ലബനാൻ തലസ്ഥാന നഗരിയായ ബെയ്​റൂത്തിനു നേരെ രാത്രി വ്യാപക ബോംബാക്രമണം നടന്നു. നിരവധി പേർ കൊല്ലപ്പെട്ടു. ബെയ്​റൂത്തിലെ കുടുതൽ കെട്ടിടങ്ങളിൽനിന്ന്​ ആളുകളോട്​ ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ദക്ഷിണ ലബനാൻ പ്രദേശങ്ങളിലും വ്യോമാക്രമണം ശക്തമാണ്.

ഇതിനിടെ, ഇസ്രായേൽ കേ​ന്ദ്രങ്ങൾക്കു നേരെ നൂറിലേറെ മിസൈലുകൾ അയച്ചതായി ഹിസ്​ബുല്ല അറിയിച്ചു. അതിനിടെ, ഇ​റാ​നെ ആ​ക്ര​മി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ പ​ദ്ധ​തി ചോ​ർ​ന്നതിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതായി റി​പ്പോ​ർ​ട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിന്​ തിരിച്ചടി മാരകമായിരിക്കുമെന്ന്​ ഇറാൻ വീണ്ടും മുന്നറിയിപ്പ്​ നൽകി.

TAGS :

Next Story