ഹമാസ് നേതാക്കളെ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
ഹമാസ് നേതാവ് ഖാലിദ് മെഷാലിനെയും മറ്റുള്ളവരെയും ഉടൻ വധിക്കണമെന്ന് ചിലർ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു
പ്രതീകാത്മക ചിത്രം
ജറുസലെം: ലോകമെമ്പാടുമുള്ള ഹമാസ് നേതാക്കളെ വേട്ടയാടാൻ ഇസ്രായേൽ പദ്ധതിയിടുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.തുർക്കിയിലും ഖത്തറിലും മറ്റിടങ്ങളിലുമുള്ള ഗസ്സക്ക് പുറത്തുള്ള ഹമാസിന്‍റെ ഉന്നത നേതാക്കളെ വധിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചാര ഏജൻസികൾക്ക് നിർദേശം നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 7 ന് നടന്ന ആക്രമണത്തെത്തുടർന്ന് ഹമാസ് നേതാവ് ഖാലിദ് മെഷാലിനെയും മറ്റുള്ളവരെയും ഉടൻ വധിക്കണമെന്ന് ചിലർ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.എന്നാല്‍ ഖത്തറിന്‍റെയും തുര്‍ക്കിയുടെയും മണ്ണില്‍ അങ്ങനെ ചെയ്യുന്നത് ബന്ദികളെ മോചിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബാധിക്കുമെന്നതിനാല്‍ ഈ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു. യുദ്ധം ചുരുക്കുന്നതിനായി താഴെത്തട്ടിലുള്ള ഹമാസ് പോരാളികളെ ഗസ്സയിൽ നിന്ന് പുറത്താക്കാനുള്ള സാധ്യത ഇസ്രായേൽ പരിശോധിക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.പതിറ്റാണ്ടുകളായി ഉന്നത ഹമാസ് നേതാക്കളെ വധിക്കാൻ ഇസ്രായേൽ രഹസ്യ ഓപ്പറേഷനുകൾ നടത്തി വരികയാണെന്നും അതിന്‍റെ വിപുലീകരണമാണ് ഏറ്റവും പുതിയ ഗൂഢാലോചനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തർ, തുർക്കി, ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഹമാസിന് അഭയം നൽകിയിട്ടുണ്ട്.ഹമാസിന്‍റെ തലവന്‍മാര്‍ എവിടെ ആയിരുന്നാലും അവരെ ലക്ഷ്യമിടാന്‍ മൊലാദിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് നവംബറില്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസ് നേതാക്കൾ കടമെടുത്ത സമയത്താണ് ജീവിക്കുന്നതെന്ന് അതേ പ്രസംഗത്തിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റും പറഞ്ഞു.പോരാട്ടം ലോകവ്യാപകമാണ്. വയലിലെ തോക്കുധാരികൾ മുതൽ ആഡംബര വിമാനങ്ങൾ ആസ്വദിക്കുന്നവർ വരെ, അവരുടെ ദൂതന്മാർ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി പ്രവർത്തിക്കുന്നു - അവർ മരിക്കാൻ വിധിക്കപ്പെട്ടവരാണ്.'' എന്നാണ് ഗാലന്‍റ് പറഞ്ഞത്.
അതേസമയം, ഇസ്രയേലിന്‍റെ ഏറ്റവും പുതിയ പദ്ധതികൾ ദുരുദ്ദേശ്യപരമാണെന്ന് മുൻ മൊസാദ് ഡയറക്ടർ എഫ്രേം ഹാലേവി പറഞ്ഞു."ലോകമെമ്പാടും ഹമാസിനെ പിന്തുടരുകയും എല്ലാ നേതാക്കളെയും ഈ ലോകത്തിൽ നിന്ന് വ്യവസ്ഥാപിതമായി നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത് കൃത്യമായ പ്രതികാരത്തിനുള്ള ആഗ്രഹമാണ്. തന്ത്രപരമായ ലക്ഷ്യം നേടാനുള്ള ആഗ്രഹമല്ല'' ഹാലേവി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16