Quantcast

ബെയ്റൂത്ത് വിമാനത്താവള നിയന്ത്രണം ഹാക്ക് ചെയ്ത് ഇസ്രായേൽ; ഇറാൻ വിമാനത്തിന് ഇറങ്ങാനായില്ല

വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താൽ ആക്രമിക്കുമെന്ന് ഭീഷണി

MediaOne Logo

Web Desk

  • Updated:

    2024-09-28 11:02:30.0

Published:

28 Sep 2024 9:54 AM GMT

beirut airport
X

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൺട്രോൾ ടവർ ഹാക്ക് ചെയ്ത് ഇസ്രായേലി സൈന്യം. ഇവിടെ ലാൻഡ് ചെയ്യാനിരുന്ന ഇറാനിൽനിന്നുള്ള യാത്രാ വിമാനത്തിന് നേരെ ഭീഷണിയുയർത്തുകയും ചെയ്തു.

വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താൽ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടർന്ന് വിമാനം ലബനാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് തടയാൻ എയർപോർട്ട് അതോറിറ്റിക്ക് ലബനീസ് ഗതാഗത മന്ത്രാലയം നിർദേശം നൽകി. തുടർന്ന് വിമാനം തെഹ്റാനിലേക്ക് തിരിച്ചുപോയെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ പ്രതികരണമൊന്നും വന്നിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പ് ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചിരുന്നു. ഇസ്രായേലാണ് ഇതിന് പിന്നിലെന്നാണ് ലബനാൻ ആരോപിക്കുന്നത്. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിൽ വലിയ പോരാട്ടമാണ് നടക്കുന്നത്. വെള്ളിയാഴ്ച ബെയ്റൂത്തിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.

TAGS :

Next Story