Quantcast

ഗസ്സയിലെ ആശുപത്രികൾക്കു നേരെയുള്ള സൈനിക നടപടി തുടരു​മെന്ന്​ ഇസ്രായേൽ; രോഗികൾക്കും അഭയം​ തേടിയവർക്കും നേരെ വെടിവെപ്പും മർദനവും വ്യാപകം

ഗസ്സയിൽ യുദ്ധത്തിന്​ മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി

MediaOne Logo

Web Desk

  • Published:

    16 Nov 2023 12:50 AM GMT

Police allow rally in Tel Aviv demanding ceasefire in Gaza
X

തെല്‍ അവിവ്: ഗസ്സയിലെ അൽ-ശിഫ ഉൾപ്പെടെ ആശുപത്രികൾക്കു നേരെയുള്ള സൈനിക നടപടി തുടരു​മെന്ന്​ ഇസ്രായേൽ സൈന്യം. ആശുപത്രിക്കടിയിലെ ബങ്കറുകൾസൈനിക താവളങ്ങളാണെന്ന​നുണ പ്രചാരണം ​പൊളിഞ്ഞിട്ടും ഫലസ്തീൻ ജനതക്കെതിരായ ഉൻമൂലന നടപടികളാണ്​ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ തുടരുന്നതെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. ഗസ്സയിൽ യുദ്ധത്തിന്​ മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി. യെമനിൽ നിന്നയച്ച ഡ്രോൺ വെടിവെച്ചിട്ടതായി പെന്‍റഗണ്‍ അറിയിച്ചു.

അൽ-ശിഫ ആശുപത്രിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യം കൊടും ക്രൂരതതകൾ തുടരുകയാണ്​. രോഗികൾക്കും ആശുപത്രി വളപ്പിൽ അഭയം​ തേടിയവർക്കും നേരെ വെടിവെപ്പും മർദനവും വ്യാപകം. ആയുധങ്ങളും മറ്റും കണ്ടെത്തിയെന്ന ഇസ്രായേൽ വാദം ആശുപത്രി അധികൃതർ തള്ളി. ആയുധങ്ങൾ ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ എത്തിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന്​ ഹമാസ്​. താ​ൽ​ക്കാ​ലി​ക ലി​ഫ്റ്റു​ക​ളെ​യും കു​ടി​വെ​ള്ളടാ​ങ്കി​നെ​യും കോ​ൺ​ഫ​റ​ൻ​സ് റൂ​മി​നെ​യു​മൊ​ക്കെ​യാ​ണ് ഇ​സ്രാ​യേ​ൽ സേ​ന ബ​ങ്ക​റു​ക​ളെ​ന്ന് വി​ലയിരുത്തു​ന്ന​ത്​. ആ​​ശു​പ​ത്രി​യു​ടെ ഭൂ​ഗ​ർ​ഭ അ​റ​യി​ലു​ള്ള​ത് വെ​യ​ർ​ഹൗ​സു​ക​ളും കൂ​ടി​ക്കാ​ഴ്ചമു​റി​ക​ളു​മാ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യമ​​ന്ത്രാ​ല​യ വ​ക്താ​വ് പ​റ​ഞ്ഞു.

ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ജനങ്ങളെ ഗസ്സയിൽ നിന്ന്​ പുറന്തള്ളാനുള്ള ആസൂത്രിത നീക്കത്തി​ന്‍റെ ഭാഗമാണെന്ന്​ ഹമാസ്. ഇസ്രായേലും അമേരിക്കയും ക്രൂരതകൾക്ക്​ വിലയൊടുക്കേണ്ടി വരുമെന്നും ഹമാസ്​ മുന്നറിയിപ്പ്​ നൽകി. കുഞ്ഞുങ്ങളെയും രോഗികളെയും ഉന്നം വെച്ചുള്ള ആക്രമണം തുടർന്നാൽ മാനുഷിക ദുരന്തം ഉറപ്പാണെന്ന്​ ലോകാരോഗ്യ സംഘടന. ഇസ്രായേലിനെതിരെ യു.എൻ ഇടപെടൽ അടിയന്തരമാണെന്ന്​ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്​. തങ്ങളുടെ ഇൻറലിജൻസ്​ റിപ്പോർട്ടും ഇസ്രായേലി​ന്‍റെ ഓപറേഷനും വേറിട്ടു കാണണമെന്ന്​ വൈറ്റ്​ഹൗസ്​.ഗസ്സയിലെ ഏക ഗോതമ്പുമില്ലും ബോംബിട്ട്​ തകർത്തതോടെ പട്ടിണിയെ ആയുധമാക്കി മാറ്റുകയാണ്​ ഇസ്രായേൽ എന്ന പരാതി വ്യാപകമാണ്.

ഇസ്രായേൽ സൈന്യത്തിനെതിരെ ശക്​തമായ ചെറുത്തുനിൽപ്പാണ്​ തുടരുന്നതെന്ന്​ ഹമാസ്​. 11 സൈനിക വാഹനങ്ങൾ കൂടി തകർത്തതായും ഹമാസ്​. ബന്ദിക​ളുടെ കൈമാറ്റവുമായി ബന്​ധപ്പെട്ട കരാർ വൈകില്ലെന്ന്​ ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. ഹിസ്​ബുല്ലയുടെ ആക്രമണത്തിനെതിരെ പ്രത്യാക്രമണം ശക്​തമാക്കിയെന്ന്​ ഇസ്രായേൽ സൈന്യം.

ഗ​സ്സ​യി​ലെ ആ​ക്ര​മ​ണ​ത്തി​ന് അ​ടി​യ​ന്ത​ര മാ​നു​ഷി​ക ഇ​ട​വേ​ള വേ​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ടു​ന്ന പ്ര​മേ​യം നാ​ലു​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അ​ഞ്ചാ​മ​തും നീക്കം ന​ട​ത്തി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി. ര​ക്ഷാ​സ​മി​തി അം​ഗ​മാ​യ മാ​ൾ​ട്ട​യാ​ണ്​ പ്രമേയത്തി​ന്‍റെ കരട്​ മു​ന്നോ​ട്ടു​വെ​ച്ച​ത്​. യെമനിൽ നിന്ന്​ യു.എസ്​ യുദ്ധകപ്പലിനെ ലക്ഷ്യമിട്ട ഡ്രോൺ അമേരിക്കൻ സൈന്യം തകർത്തു.

TAGS :

Next Story