വെടിനിർത്തല്‍ ഇല്ലെന്ന് ഇസ്രായേൽ; ഗസ്സയിൽ സ്ഥിതി സങ്കീർണം
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,328 ആയി ഉയർന്നു
Demonstrators march down Colfax Avenue
തെല്‍ അവിവ്: അടിയന്തര വെടിനിർത്തൽ വേണമെന്ന ലോകരാജ്യങ്ങളുടെയും യു.എന്നിന്‍റെയും അഭ്യർഥന തള്ളിയ ഇസ്രായേൽ ഗസ്സയിൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി. ആശുപത്രികൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ബോംബിട്ട് നരമേധം തുടരുകയാണ് സൈന്യം. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,328 ആയി ഉയർന്നു. യുദ്ധാനന്തര ഗസ്സയുടെ സുരക്ഷാ പാലനം ഏറ്റെടുക്കുമെന്ന് ഇസ്രായേൽ. എന്നാൽ ഫലസ്തീൻ ജനതയെ അവഗണിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഒരു മാസം പിന്നിട്ട ആക്രമണത്തിൽ നിന്ന് തരിമ്പും പിറകോട്ടില്ലെന്ന് ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം വ്യക്തമാക്കി. ബന്ദികളെ വിടാതെ വെടിനിർത്തൽ ഇല്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ തുരത്തും വരെ ആക്രമണത്തിൽ നിന്ന് പിൻമാറില്ലെന്ന് പ്രതിരോധമന്ത്രി. ഹമാസ് നേതാവ് യഹ്യ സിൻവാർ ഉൾപ്പെടെയുള്ളവരെ തെരഞ്ഞുപിടിച്ചു കൊല്ലുമെന്ന് ഇസ്രായേൽ സൈനിക മേധാവി. ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിലെ ദുരിതം കൂടുതൽ സങ്കീർണമായി. മരിച്ചവരും കാണാതായവരും 13500ന് മുകളിൽ വരുമെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ്. അനസ്തീഷ്യയില്ലാതെ ശസ്ത്രക്രിയ നടത്തേണ്ട ഗതികേടിലാണ് മിക്ക ആശുപത്രികളും.
അത്യന്തം സങ്കടകരമാണ് കാര്യങ്ങളെന്ന് ലോകാരോഗ്യ സംഘടന. വെള്ളം, മരുന്ന്, ഭക്ഷണം എന്നിവ ധാരാളമായി എത്തിയില്ലെങ്കിൽ മാനുഷികദുരന്തം വളരെ വലുതായിരിക്കുമെന്ന് സന്നദ്ധ സംഘടനകൾ. ഗസ്സയിൽ കൂടുതൽ മുന്നേറാൻ സാധിച്ചതായി ഇസ്രായേൽ. എന്നാൽ ശക്തമായ ചെറുത്തുനിൽപ്പിലൂടെ നിരവധി ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്തെന്ന് ഹമാസ്. യുദ്ധാനന്തര ഗസ്സയുടെ സുരക്ഷ തങ്ങൾ നോക്കുമെന്ന് ഇസ്രായേൽ. എന്നാൽ ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടരുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്ക.
ഗസ്സക്കു പുറത്തേക്ക് ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്ന നിർദേശത്തെ പിന്തുണക്കില്ലെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ്. ഗസ്സയിലെ യുദ്ധം പട്ടിണിയുടെതും പുറന്തള്ളലിെൻറും വംശീയ ഉൻമൂലനത്തിന്‍റേതുമെന്ന് ഗസ്സയിലെ സർക്കാർ. ബന്ദികളിൽ ഇസ്രായേലികളല്ലാത്ത 15 പേരെ വിട്ടയക്കാൻ ഹമാസ് മുന്നോട്ടു വെച്ച നിർദേശത്തിനു മേൽ ഖത്തർ മധ്യസ്ഥതയിൽ ചർച്ച തുടരുന്നതായി അമേരിക്കൻ വൃത്തങ്ങൾ. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വെടിനിർത്തൽ വേണമെന്നാണ് യു.എസ് നിർദേശം.
ബന്ദികളുടെ മോചനം ഇസ്രായേൽ ആഗ്രഹിക്കുന്നില്ലെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഗസ്സയുടെ ഭാവിയെ കുറിച്ച് സംസാരിക്കാൻ അമേരിക്കക്ക് അർഹതയില്ലെന്നും ഹമാസ്. മേഖലയിൽ യുദ്ധം പടർന്നാൽ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാന് അമേരിക്ക വീണ്ടും താക്കീത് നൽകി.
Adjust Story Font
16