Quantcast

തീരാദുരിതത്തിൽ ഗസ്സ; ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ വലഞ്ഞ് ജനം

ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളുമെത്തി

MediaOne Logo

Web Desk

  • Updated:

    2023-10-11 04:46:26.0

Published:

11 Oct 2023 4:45 AM GMT

ഇസ്രായേൽ- ഹമാസ് യുദ്ധം
X

ഗസ്സ സിറ്റി: ഗസ്സയിൽ തുടർച്ചയായ അഞ്ചാംദിവസവും ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്നു. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ തീരാദുരിതത്തിലാണ് ഗസ്സനിവാസികൾ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 900 കടന്നു. മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്​. 4500 പേർക്കാണ്​ പരിക്ക്​. ​ഹമാസ്​ ആക്രമണത്തിൽ ആയിരം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളുമെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ നാളെ ഇസ്രായേലിൽ എത്തും. ഗസ്സ ആക്രമണത്തിൽ ഹമാസ്​ മന്ത്രിയും രാഷ്​ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ്​ അബൂ ശമാല കൊല്ലപ്പെട്ടു. സകരിയ്യ അബൂ മുഅമ്മർ എന്ന ഹമാസ്​ നേതാവിനെയും ഇസ്രായേൽ കൊലപ്പെടുത്തി. രാത്രി നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശു​പത്രികളിലേക്ക്​ നീക്കാൻ പോലും സാധിച്ചില്ലെന്ന്​ ഫലസ്​തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ടു ലക്ഷത്തിലേറെ പേർക്ക്​ ഗസ്സയിൽ വീടുകൾ നഷ്​ടപ്പെട്ടതായി യു.എൻ അറിയിച്ചു. മൂന്നു ലക്ഷത്തി അറുപതിനായിരം റിസർവ്​ സൈനികരെയാണ്​ ഇസ്രായേൽ ഒരുക്കി നിർത്തിയിരിക്കുന്നത്​. ഹമാസ്​ പിടിയിലുള്ള തടവുകാരെ മേചിപ്പിക്കാൻ ഇടപെടുമെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകി. തടവുകാരിൽ 14 യു.എസ്​ പൗരൻമാരും ഉൾപ്പെടും. യുദ്ധഭീതി കനത്തതോടെ തങ്ങളുടെ പൗരൻമാരെ ഇസ്രായേലിൽ നിന്ന്​ ഒഴിപ്പിക്കാനും രാജ്യങ്ങൾ നീക്കമാരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം അയക്കണമെന്ന്​ ജർമനി അറിയിച്ചു.

TAGS :

Next Story