Quantcast

യുദ്ധം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ്; ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് അമേരിക്ക

ഖാൻ യൂനുസ്​ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു

MediaOne Logo

Web Desk

  • Published:

    30 Dec 2023 12:47 AM GMT

gaza attack
X

തെല്‍ അവിവ്: മധ്യസ്​ഥരാജ്യങ്ങളമായി ആശയവിനിമയം തുടരുന്നുണ്ടെങ്കിലും യുദ്ധം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച്​ ഹമാസ്​ നേതൃത്വം.യുദ്ധം നീളുന്ന സാഹചര്യത്തിൽ ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ അനുവദിക്കുമെന്ന്​ പെന്‍റഗണ്‍ വ്യക്തമാക്കി. ഖാൻ യൂനുസ്​ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. വെസ്​റ്റ്​ബാങ്കിലും അതിക്രമം രൂക്ഷമായി തുടരുകയാണ്. അടിയന്തര വെടിനിർത്തൽ വൈകരുതെന്ന്​ രക്ഷാസമിതിയിൽ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഇറാഖിലെ ഇർബിലിൽ യു.എസ്​ ഇൻറലിജൻസ്​ കേന്ദ്രത്തിന്​ നേരെ ഇസ്​ലാമിക്​ റസിസ്​റ്റൻസ്​ വിഭാഗം ആക്രമണം നടത്തി .

ആക്രമണം അവസാനിപ്പിക്കാതെ ബന്ദികൈമാറ്റ ചർച്ചക്ക്​ പ്രസക്​തിയില്ലെന്ന്​ മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ വ്യക്തമാക്കി. തടവുകാരെ സൈന്യം കൊലപ്പെടുത്തിയ നടപടി ഇസ്രായേലിനുള്ളിൽ രൂപപ്പെടുത്തിയ പ്രതിഷേധമാണ്​ നെതന്യാഹുവിനെ ചർച്ചക്ക്​ പ്രേരിപ്പിക്കുന്നത്​. അതേസമയം ഖത്തർ, ഈജിപ്​ത്​ ഉൾപ്പെടെ മധ്യസ്​ഥ രാജ്യങ്ങൾ യാതൊരു സമ്മർദവും തങ്ങൾക്കു മേൽ നടത്തുന്നില്ലെന്നും ഹമാസ്​ നേതാവ്​ പറഞ്ഞു. എന്നാൽ ബന്ദികളുടെ കൈമാറ്റത്തിന്​ ചില നിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന്​ ബന്​ധുക്കൾക്ക്​ മുമ്പാകെ നെതന്യാഹു അറിയിച്ചതായി ഇസ്രാ​യേല്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം നീളുമെന്നുറപ്പായ സാഹചര്യത്തിൽ ഇസ്രായലിന്​ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന്​ പെന്‍റഗൺ അറിയിച്ചു. 147.5 മില്യൻ ഡോളറി​ന്‍റെ എം 107 റൈഫിളുകളും ഇസ്രായേലിന്​ കൈമാറുന്ന ആയുധങ്ങളിൽ ഉൾപ്പെടും. ഖാൻ യൂനുസിനു നേർക്ക്​ രാത്രി നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ല​പ്പെട്ടു.

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ന​ൂറോളം കേന്ദ്രങ്ങളിൽ ഇന്ന​ലെ ആക്രമണം നടത്തിയെന്ന്​ ഇസ്രായേൽ അറിയിച്ചു. ശക്​തമായ ചെറുത്തുനിൽപ്പ്​ തുടരുന്നതായി അൽഖസ്സാം ബ്രിഗേഡും വ്യക്തമാക്കി​. ഇറാഖിലെ ഇർബിലിൽ അമേരിക്കൻ സൈനിക താവളത്തോട്​ ചേർന്ന ഇൻറലിജൻസ്​ കേന്ദ്രത്തിനു നേർക്ക്​ ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്​ലാമിക്​ റസിസ്​റ്റൻസ്​ വിഭാഗം പറഞ്ഞു. ചെങ്കടലിൽ കപ്പലുകൾക്കെതിരായ നടപടിയുടെ പേരിൽ യെമനെ അക്രമിച്ചാൽ ശക്​തമായി തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഹൂത്തികൾ. യു.എൻ രക്ഷാസമിതി ഇന്നലെ വീണ്ടും ഗസ്സയിലെ സ്​ഥിതിഗതികളും ഫലസ്​തീൻ പ്രശ്​നവും ചർച്ച ചെയ്​തു. യു.എ.ഇയുടെ ആവശ്യം മുൻനിർത്തിയാണ്​ യു.എൻ ഇടപെടൽ. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. വെസ്​റ്റ്​ ബാങ്കിലെ അതിക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ക്രൂരതകൾക്കെതിരായ ഹർജി അന്താരാഷ്​ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ഇതിനു മുൻകൈയെടുത്ത ദക്ഷിണാഫ്രിക്കയെ ഇസ്രായേൽ നേതൃത്വം വിമർശിച്ചു.

TAGS :

Next Story