ഒക്ടോബറിനുശേഷം ഇസ്രായേൽ ഗസ്സയില്‍ കൊന്നൊടുക്കിയത് 8,800 കുഞ്ഞുങ്ങളെ
ഇന്ന് ഗസ്സയിൽ നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകരും 50 സിവിലിയന്മാരും കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ഗസ്സയിൽ കൊന്നൊടുക്കിയത് 8,800 കുഞ്ഞുങ്ങളെ. 6,300 സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ മാധ്യമ കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്.
82 ദിവസം നീണ്ട ആക്രമണത്തിനിടെ 1,779 കൂട്ടക്കൊലകളാണ് ഇസ്രായേൽ സൈന്യം നടത്തിയതെന്ന് മാധ്യമവിഭാഗം പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,110 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരടക്കം 28,110ലേറെ വരുമെന്നാണു കണക്ക്. ഇന്നു രാവിലെ മാത്രം 50 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഗസ്സയിലെ 40 ശതമാനം ജനങ്ങളും കടുത്ത പട്ടിണി ഭീഷണിയിലാണെന്ന് യു.എൻ അറിയിച്ചു. കടുത്ത പട്ടിണിയിലാണ് ഗസ്സയുള്ളത്. കൂടുതൽ സഹായങ്ങൾ അവിടേക്ക് എത്തിക്കേണ്ടതുണ്ട്. മാനുഷികമായ വെടിനിർത്തൽ മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്ന് യു.എൻ ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യൂജീസ്(യു.എൻ.ആർ.ഡബ്ല്യ.എ) അറിയിച്ചു. ഓരോ ദിവസവും അതിജീവനത്തിനായി, ഭക്ഷണത്തിനും കുടിവെള്ളത്തിനുമായെല്ലാം പൊരുതുകയാണ് ഗസ്സക്കാരെന്നും ഏജൻസി എക്‌സിൽ കുറിച്ചു.
അതേസമയം, വടക്കൻ ഗസ്സയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയിൽ നടന്ന വെടിവയ്പ്പിലാണ് ഫലസ്തീൻ സ്വദേശികളായ അഹ്മദ് ഖൈറുദ്ദീൻ, മുഹമ്മദ് ഖൈറുദ്ദീൻ എന്നിങ്ങനെ രണ്ടുപേർ കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയിൽ ഒക്ടോബർ ഏഴിനു കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 105 ആയി.
Summary: In just 82 days, Israel killed 8,800 Palestinian children in Gaza
Adjust Story Font
16