Quantcast

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗസ്സയിൽ ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രായേൽ; വെസ്റ്റ് ബാങ്കിലും വ്യോമാക്രമണം

24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത് 63 ഫലസ്തീനികൾ

MediaOne Logo

Web Desk

  • Published:

    15 Jan 2025 5:16 AM GMT

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗസ്സയിൽ ആക്രമണങ്ങൾ കടുപ്പിച്ച് ഇസ്രായേൽ; വെസ്റ്റ് ബാങ്കിലും വ്യോമാക്രമണം
X

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഗസ്സയിൽ കൂട്ടക്കൊല ആവർത്തിച്ച് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലുടനീളമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ 63 പേർ കൊല്ലപ്പെടുകയും 281 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല്‌ കുടുംബങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗസ്സ മുനമ്പിന് പുറമെ വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ജെനിൻ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തിലാണ് ഒരു കുട്ടിയുൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടത്. ക്യാമ്പിലെ നിരവധി സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ ആക്രമങ്ങളിൽ ഗസ്സയിൽ ഇതുവരെ 45,700 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

ദോഹയിൽ നടക്കുന്ന വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രായേൽ ആക്രമണങ്ങൾ കനപ്പിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുന്നതായി ഖത്തർ വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വെടിനിർത്തൽ കരാർ തയാറാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇസ്രായേലിനും ഹമാസിനും കൈമാറിയത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും ചർച്ചയിൽ പങ്കാളികളാണ്.

TAGS :

Next Story