Quantcast

‘താൽക്കാലിക വെടിനിർത്തൽ’; ഇസ്രായേലും ലബനാനും ഉടൻ തീരുമാനമെടുത്തേക്കുമെന്ന് സൂചന

മണിക്കൂറുകൾക്കുള്ളിൽ ഇരു രാജ്യങ്ങൾ തീരുമാനമെടുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2024-09-26 06:53:46.0

Published:

26 Sep 2024 6:49 AM GMT

‘താൽക്കാലിക വെടിനിർത്തൽ’; ഇസ്രായേലും ലബനാനും ഉടൻ തീരുമാനമെടുത്തേക്കുമെന്ന് സൂചന
X

ബൈറൂത്ത്: താൽക്കാലിക വെടിനിർത്തലലിൽ ഇസ്രായേലും ലബനാനും ഉടൻ തീരുമാനമെടുത്തേക്കുമെന്ന് സൂചന. ലബനാനിൽ വെടിനിർത്തലിനുള്ള സംയുക്ത ആഹ്വാനത്തെ പിന്തുണയ്ക്കണമോ എന്ന് ലെബനനും ഇസ്രായേലും മണിക്കൂറുകൾക്കുള്ളിൽ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ലബനാനിൽ 21 ദിവസത്തെ ‘താൽക്കാലിക വെടിനിർത്തലിന്’ വേണ്ടി ഖത്തർ, യുഎഇ, സൗദി അറേബ്യ,യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ, നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവ ആഹ്വാനം നൽകിയിരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം, തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു​. തെക്കൻ ലബനാനിലെ ഐത അൽ-ഷാബിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ പട്ടണമായ ഖാനയിൽ ഒരു സിറിയൻ പൗരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ലബനാൻ വിടാൻ പൗരന്മാർക്ക് ആസ്‌ട്രേലിയൻ സർക്കാർ നിർദേശം നൽകി. ലബനാനിൽ താമസിക്കുന്ന 15,000 പൗരന്മാരോട് രാജ്യം വിടാനും അല്ലെങ്കിൽ സ്ഥിതി വഷളായാൽ ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്ന് ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു. അതേസമയം ഹിസ്ബുല്ലക്കെതിരായ കര ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു.

TAGS :

Next Story