വെസ്റ്റ് ബാങ്കിലെ സർക്കാർ ആശുപത്രിയും വളഞ്ഞ് ഇസ്രായേൽ സേന
ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രം
തെല്‍ അവിവ്: ഗസ്സയിലെ അൽ -ശിഫ ആശുപത്രിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലെ സർക്കാർ ആശുപത്രിയും വളഞ്ഞ് ഇസ്രായേൽ സേന. 80 സൈനിക വാഹനങ്ങളുമായാണ് ഇസ്രായേൽ സേന ആശുപത്രി വളഞ്ഞത്. ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ജെനിൻ അഭയാർഥി ക്യാമ്പിലെ ഇബ്നു സീനാ ആശുപത്രിയാണ് ഇസ്രായേൽ സേന വളഞ്ഞത്. ആശുപത്രി ഒഴിയണമെന്ന് ഉച്ചഭാഷിണിയിലൂടെ ഇസ്രായേൽ നിരന്തരം ഭീഷണിമുഴക്കുകയാണ്. രോഗികളെ വിട്ടുപോകാനാകില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിലപാട്. വെസ്റ്റ് ബാങ്കിലെ തെരുവുകളും റോഡുകളുൾപ്പെടെ അടിസ്ഥാന സൌകര്യങ്ങളും ഇസ്രായേൽ സേന നിരന്തരം തകർക്കുകയാണ്.
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സൈനിക ആക്രമണത്തിൽ 48 കുട്ടികളുൾപ്പെടെ 197 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. യുഎൻ കണക്ക് പ്രകാരം 1,100 ലേറെ പേരെയാണ് ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയത്.
Adjust Story Font
16