Quantcast

പ്രതിഷേധം ശക്തം: വിവാദ നിയമപരിഷ്‌കരണം മാറ്റിവെച്ച് ഇസ്രയേൽ

ഒരു മാസത്തിനു ശേഷം നിയമ പരിഷ്കരണം പാർലമെന്റ് ചർച്ച ചെയ്യുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

MediaOne Logo

Web Desk

  • Updated:

    2023-03-27 20:34:05.0

Published:

27 March 2023 7:39 PM GMT

PM Netanyahu delays legal reforms after day of strikes
X

ഇസ്രായേൽ സർക്കാറിന്റെ വിവാദ നിയമപരിഷ്കരണ നടപടികൾ മാറ്റിവെച്ചു. രാജ്യവ്യാപക പ്രതിഷേധം മൂലമാണ് ഇസ്രായേൽ സർക്കാർ നടപടികൾ മാറ്റിവെച്ചത്..ഒരു മാസത്തിനു ശേഷം നിയമ പരിഷ്കരണം പാർലമെന്റ് ചർച്ച ചെയ്യുമെന്നു പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു..

ഇസ്രായേലിലെ ജുഡിഷ്യൽ സംവിധാനം ഉടച്ചുവാർക്കുന്ന നിയമമാണ് നെതന്യാഹു പാർലമെന്റിൽ പാസാക്കാനൊരുങ്ങിയത്. ജഡ്ജിമാരുടെ നിയമനവും പുറത്താക്കലും അടക്കമുള്ള അധികാരം സർക്കാരിന് നൽകുന്നതടക്കമുള്ള ഒട്ടനവധി വിവാദ പരിഷ്‌ക്കാരങ്ങളാണ് നിയമത്തിലുള്ളത്. കോടതിവിധിയെ മറികടന്ന് മുന്നോട്ടുപോകാൻ സർക്കാരിന് അധികാരം നൽകുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടും.

പുതിയ ബില്ലിനെതിരെ വൻ പ്രതിഷേധമാണ് ഇസ്രായേലിൽ അരങ്ങേറിയത്. സ്വന്തം പാർട്ടിയായ ലിക്കുഡിനകത്തും നെതന്യാഹുവിന് പൂർണപിന്തുണയില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രിയായിരുന്ന ഗാലന്റിന്റെ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. നിയമത്തെക്കുറിച്ച് വേറിട്ട അഭിപ്രായം പങ്കുവച്ച ഗാലന്റിനെ നെതന്യാഹു മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ പതിനായിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

TAGS :

Next Story