Quantcast

ഇസ്രായേൽ തുർക്കി ബന്​ധം പുനഃസ്ഥാപിച്ചു; ഫലസ്​തീൻ പിന്തുണ തുടരുമെന്ന്​ തുർക്കി

ഈ വർഷം മാർച്ചിൽ ഇസ്രായേൽ പ്രസിഡൻറ്​ ഇസാക്​ ഹെർസോഗ്​ തുർക്കി സന്ദർശിച്ചിരുന്നു. തുടർന്നു നടന്ന ഉന്നതതല ചർച്ചകളാണ്​ പുതിയ തീരുമാനത്തിന്​ വഴിയൊരുക്കിയത്​.

MediaOne Logo

Web Desk

  • Published:

    17 Aug 2022 6:29 PM GMT

ഇസ്രായേൽ തുർക്കി ബന്​ധം പുനഃസ്ഥാപിച്ചു; ഫലസ്​തീൻ പിന്തുണ തുടരുമെന്ന്​ തുർക്കി
X

ഇസ്രായേലും തുർക്കിയും തമ്മിൽ നയതന്ത്ര ബന്​ധം പുനഃസ്ഥാപിച്ചു. ഇരു രാജ്യങ്ങളിലും പുതിയ അംബാസഡർമാർ ഉടൻ ചുമതലയേൽക്കും. നീണ്ട ചർച്ചകൾക്കൊടുവിലാണ്​ വീണ്ടും കൈകോർക്കാൻ തുർക്കിയും ഇസ്രായേലും തീരുമാനിക്കുന്നത്​. നയതന്ത്ര ബന്​ധം പുനഃസ്ഥാപിച്ച വിവരം ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡാണ്​ വെളിപ്പെടുത്തിയത്​. തുർക്കിയുമായി സമ്പൂർണ നയതന്ത്ര ബന്​ധം പുനഃസ്ഥാപിക്കാനായത്​ മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്​പര ബഹുമാനത്തിലും സൗഹാർദത്തിലും അധിഷ്​ഠിതമായ ബന്​ധം കൂടുതൽ ശക്​തമായി തുടരുമെന്ന്​ ഇരു രാജ്യങ്ങളും വ്യക്തമാക്കി.

പിന്നിട്ട കുറെ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത അകൽച്ചയിലായിരുന്നു. 2010ൽ ഫലസ്​തീൻ ജനതക്ക്​ ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള സമാധാന ദൗത്യത്തിൽ ഏർപ്പെട്ട കപ്പലിനു നേർക്ക്​ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ടതോടെയാണ്​ ബന്​ധം വഷളായത്​. ഫലസ്​തീൻ ജനതയോടുള്ള ഇസ്രായേലിന്റെ ക്രൂര മനോഭാവം ആയിരുന്നു അകൽച്ചക്ക്​ പ്രധാന കാരണം. ഇസ്രായലുമായി നയതന്ത്ര ബന്​ധം പുനഃസ്ഥാപിച്ചാൽ തന്നെയും ഫലസ്​തീൻ ജനതയെ കൈവിടുന്ന പ്രശ്​നം ഉദിക്കുന്നില്ലെന്ന്​ തുർക്കി വിദേശകാര്യ മന്ത്രി മെവ്​ലോത്​ കവുസോഗ്​ലു പറഞ്ഞു. ഗസ്സ, വെസ്​റ്റ്​ ബാങ്ക്​, ജറൂസലം പ്രശ്​നങ്ങളിൽ ഫലസ്​തീൻ താൽപര്യങ്ങൾ കൂടുതൽ കരുത്തോടെ ഉയർത്തി പിടിക്കാൻ പുതിയ തീരുമാനം വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു.

ഈ വർഷം മാർച്ചിൽ ഇസ്രായേൽ പ്രസിഡൻറ്​ ഇസാക്​ ഹെർസോഗ്​ തുർക്കി സന്ദർശിച്ചിരുന്നു. തുടർന്നു നടന്ന ഉന്നതതല ചർച്ചകളാണ്​ പുതിയ തീരുമാനത്തിന്​ വഴിയൊരുക്കിയത്​.

TAGS :

Next Story