Quantcast

ലെബനാനിൽ പ്രത്യാക്രമണം നടത്താൻ ഇസ്രായേൽ; ഏതറ്റം വരെയും പോകാൻ മടിക്കില്ലെന്ന്​ ഹിസ്​ബുല്ല

ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന്​ ഹസൻ നസ്​റുല്ല

MediaOne Logo

Web Desk

  • Updated:

    2024-06-20 01:24:37.0

Published:

20 Jun 2024 1:18 AM GMT

Hezbollah
X

ബെയ്റൂത്തിൽ ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ലയുടെ പ്രസംഗം വീക്ഷിക്കുന്ന ജനങ്ങൾ

ദുബൈ: യുദ്ധവ്യാപനം പാടി​ല്ലെന്ന അമേരിക്കൻ മുന്നറിയിപ്പ്​ മറികടന്ന്​ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ. അതിർത്തി മേഖലയിൽ നിന്ന്​ ഹിസ്​ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാൻ ശക്​തമായ ആക്രമണത്തിനാണ്​ ഇസ്രായേൽ ഒരുങ്ങുന്നതെന്നാണ്​ റിപ്പോർട്ട്​.

ഇസ്രായേൽ തുറമുഖ നഗരമായ ഹൈഫയുടെ ഡ്രോൺ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഹിസ്ബുല്ല പുറത്തുവിട്ടതിന് പിന്നാലെയാണ് സൈനിക നടപടിക്കുള്ള തീരുമാനം. പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ ഇസ്രായേൽ സൈനിക മേധാവിയുമായി ചർച്ച നടത്തി.

യുദ്ധം ഒഴിവാക്കാൻ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡന്റെ ദൂതൻ തെൽ അവീവിലും ബൈറൂത്തിലും നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കടുംപിടിത്തം സമാധാന ശ്രമങ്ങൾ അട്ടിമറിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അതേസമയം, ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന്​ ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല താക്കീത്​ ചെയ്​തു. വടക്കൻ ഇസ്രായേലിൽ ഇസ്രായേലിന്റെ സമ്പദ്​ ഘടനക്ക്​ കനത്ത പ്രഹരം ഏൽപിക്കാൻ പിന്നിട്ട മാസങ്ങളിൽ സാധിച്ചതായും യുദ്ധം അടിച്ചേൽപിച്ചാൽ വലിയ തിരിച്ചടി ഉറപ്പാണെന്നും ഹസൻ നസ്​റുല്ല വ്യക്​തമാക്കി.

അതിനിടെ, നെതന്യാഹുവും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. ഹമാസ്​ എന്ന ആശയത്തെ പൂർണമായി തുരത്തുക സാധ്യമല്ലെന്നും സൈനിക നടപടിയിലൂടെ എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാനാവില്ലെന്നും സേനാ വക്​താവ്​ പറഞ്ഞിരുന്നു.

സർക്കാർ തയാറാക്കിയ യുദ്ധലക്ഷ്യങ്ങൾ അനുസരിച്ച്​ നടപ്പാക്കിയാൽ മാത്രം മതിയെന്ന്​ നെതന്യാഹു സൈന്യത്തെ ഓർമിപ്പിച്ചു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായ യുദ്ധകുറ്റങ്ങളിൽ ഏർപ്പെട്ടതായി യു.എൻ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്​. പോരാളികളോടെന്ന പോലെയാണ്​ സാധാരണക്കാരോടും സൈന്യം പെരുമാറുന്നതെന്ന്​ റിപ്പോർട്ട്​ പറയുന്നു.

ബന്ദികളായി സാധാരണക്കാരെ പിടിച്ചുകൊണ്ടുപോയ ഹമാസ്​ നടപടിയെയും യു.എൻ വിമർശിച്ചു. ഉന്മൂലന അജണ്ടയാണ്​ ഗസ്സയിൽ സൈന്യം നടപ്പാക്കുന്നതെന്ന്​ യു.എൻ അന്വേഷണ കമീഷൻ മേധാവി നവി പിള്ള കുറ്റപ്പെടുത്തി.

സിറിയൻ തലസ്​ഥാനമായ ദമസ്​കസിൽ ആക്രമണം നടത്തി ഐ.എസ്​ നേതാവ്​ ഒസാമ ജമാൽ മുഹമ്മദ്​ അൽ ജനാബിയെ വധിച്ചതായി യു.എസ്​ സെൻട്രൽ കമാൻറ് അറിയിച്ചു​. ഇറാൻ ഇസ്​ലാമിക്​ റവലൂഷനറി ഗാർഡിനെ കനഡ ഭീകര പട്ടികയിൽ ഉൾപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും തുടരുന്ന ആക്രമണം ഗസ്സക്കുള്ള പിന്തുണയിൽ നിന്ന്​ തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന്​ യെമനിലെ ഹൂത്തികൾ വീണ്ടും ആവർത്തിച്ചു.

TAGS :

Next Story