50 വ്യോമാക്രമണം: അൽ റിമാൽ നാമാവശേഷമാക്കി ഇസ്രായേൽ അതിക്രമം
ഗസ്സയിൽ മരണസംഖ്യ 788 ആയി
മധ്യ ഗസ്സയിലെ അൽ റിമാൽ പ്രദേശം നാമാവശേഷമാക്കി ഇസ്രായേൽ അതിക്രമം. 50 തവണ പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായാണ് വിവരം. പ്രദേശത്തെ ഫ്‌ളാറ്റുകളടക്കം നിലംപരിശാക്കിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ആക്രമണം നടക്കുന്നതിന് മുമ്പും ശേഷവുമുള്ള അൽ റിമാലിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയുടെ ഇതര ഭാഗങ്ങളിലും വലിയ നാശനഷ്ടങ്ങളുണ്ടായി. ഗസ്സയിൽ മരണസംഖ്യ 788 ആയിരിക്കുകയാണ്. 4100 പേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിനും ഭീകരതക്കും ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്നാണ് ഹമാസ് നൽകുന്ന മുന്നറിയിപ്പ്.
പ്രശ്‌ന പരിഹാരത്തിനായുള്ള ഏതൊരു ചർച്ചയിലും ഫലസ്തീനികൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും 'അൽ അഖ്സ പ്രളയം' ഈ ലക്ഷ്യം കൂടി മുൻനിർത്തിയുള്ളതാണെന്നും ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
ഗസ്സക്കും ഈജിപ്തിലെ സിനായ് പെനിൻസുലയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വരെ ബോംബാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
Israeli airstrikes destroyed Al Rimal
Adjust Story Font
16