ഇസ്രായേൽ വെടിവെപ്പിൽ പതിനൊന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
റെയ്ഡിനിടയിൽ ഫലസ്തീനികൾക്ക് നേരെ സൈന്യം വെടിവെപ്പ് നടത്തുകയായിരുന്നു
ഗസ: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ പതിനൊന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.ജെനിന് പടിഞ്ഞാറ് കാഫ്ർ ദാൻ ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിലാണ് ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടത്.
റാമല്ല പട്ടണത്തിന് പടിഞ്ഞാറുള്ള കഫർ നിമ ഗ്രാമത്തിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു. അതിനിടയിലാണ് ഫലസ്തീനികൾ സഞ്ചരിച്ച വാഹനത്തിന് നേരെ സൈന്യം വെടിയുതിർത്തത്. വാഹനത്തിലുണ്ടായിരുന്ന നാല് യാത്രക്കാർ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ തങ്ങളുടെ കമാൻഡർമാരിൽ ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചു.സഖർ അരീഫ് അബേദ് (28), അഹമ്മദ് മുഹമ്മദ് സമൗദി (24), അയ്മൻ അബ്ദുൾ-കരീം അബു ഫദലെഹ് (24), മുഹമ്മദ് ഹസ്സ മേരി (32), മുസ്തഫ അല്ലാം മേരി (21), അഹമ്മദ് മുഹമ്മദ് അബു ഉബൈദ് (21) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ആക്രമണത്തിൽ എട്ട് പലസ്തീനികൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16