Quantcast

'ഇതോടെ ഹമാസിനെ തളർത്താമെന്നാണോ ​ കരുതുന്നത്​? എങ്കിൽ നിങ്ങള്‍ക്ക് തെറ്റി'; ഇസ്രായേലിനോട്​ ഇസ്​മാഈൽ ഹനിയ്യ

പെരുന്നാൾ ദിനത്തിലായിരുന്നു ഹനിയ്യയുടെ മൂന്ന്​ മക്കളും മൂന്ന്​ പേരക്കുട്ടികളും കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    11 April 2024 12:45 AM GMT

Hamas leader Ismail Haniyeh,Gaza,Israeli forces kill three children of Haniyeh,Ismail Haniyeh,​ ഇസ്​മാഈൽ ഹനിയ്യ ,ഹമാസ് തലവന്‍ ഹനിയ്യയുടെ മക്കള്‍ കൊല്ലപ്പെട്ടു,ഇസ്രായേല്‍ ആക്രമണം
X

ദുബൈ: പെരുന്നാൾ ദിനത്തിൽ മൂന്ന്​ മക്കളും മൂന്ന്​ പേരക്കുട്ടികളും വധിക്കപ്പെടുക. ഏതൊരു പിതാവിനെയും ഉലച്ചു കളയുന്ന ആ ദുരന്ത വാർത്തയിലും ഒട്ടും കുലുങ്ങാതെ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ. ​പ്രിയപ്പെട്ടവരുടെ മരണം ഒരു പോരാളിയെ ഒട്ടും തളർത്തില്ലെന്നതിന്‍റെ നേർസാക്ഷ്യം കൂടിയായിരുന്നു ഖത്തറിൽ കഴിയുന്ന ഇസ്​മാഈൽ ഹനിയ്യയിൽ ഇന്നലെ കണ്ടത്​.

മരണം എപ്പോഴും കൂടെയുണ്ടെന്നുറപ്പിച്ചാണ്​ ഓരോ പോരാളിയുടെയും ജീവിതം. ​ പിന്നിട്ട മാസങ്ങളിൽ ഹനിയ്യയുടെ നിരവധി ബന്ധുക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഫലസ്​തീൻ പ്രതിരോധ പ്രസ്​ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായി മാറിയ ഇസ്​മാഈൽ ഹനിയ്യക്കെതിരെയും മുമ്പും പലതവണ വധശ്രമങ്ങൾ നടന്നതാണ്​. ഹമാസ്​ സ്​ഥാപകൻ ശൈഖ്​ അഹ്​മദ്​ യാസീന്‍റെ സന്തത സഹചാരിയെന്ന നിലയിൽ ആർജിച്ചെടുത്ത രാഷ്​ട്രീയ, പ്രതിരോധാനുഭവങ്ങളാണ്​ ഈ അറുപത്തിരണ്ടുകാരന്‍റെ കാതലും കരുത്തും. ഗസ്സയിൽ ശത്രു കവർന്നെടുത്ത ഉറ്റവരുടെ വാർത്ത അറിഞ്ഞപ്പോൾ ഒട്ടും ഉലയാത്ത ശബ്​ദത്തിൽ ആയിരുന്നു ഇന്നലെ ഖത്തറിൽ ഇസ്​മാഈൽ ഹനിയ്യയുടെ പ്രതികരണം.

'ഇതോടെ ഹമാസിനെ തളർത്താമെന്നാണോ ​ കരുതുന്നത്​? എങ്കിൽ ഇസ്രായേലിന്​ തെറ്റി: ഹനിയ്യ പറഞ്ഞു.ഗസ്സയിലെ എല്ലാ രക്​തസാക്ഷികളും എ​ന്‍റെ മക്കളാണ്​. അവരുടെ രക്​തത്തേക്കാൾ വിലയേറിയതല്ല തന്‍റെ മക്കളുടെ രക്​തമെന്നും ഹനിയ്യയുടെ വാക്കുകൾ... തീർന്നില്ല, ഇസ്രായേലിനെ വിറകൊള്ളിക്കുമാറ്​ ഹനിയ്യ ഇത്രയും കൂടി പറഞ്ഞു.രക്​തസാക്ഷികളുടെ രക്​തത്തിലൂടെ, മുറിവേറ്റവരുടെ വേദനയിലൂടെ ഞങ്ങൾ പ്രത്യാശയും ഭാവിയും സൃഷ്​ടിക്കും. അതിലൂടെ​ രാജ്യത്തിനും ജനതക്കും സ്വാതന്ത്ര്യം നൽകും. ദൈവം മക്കളുടെ പാത എളുപ്പമാക്ക​ട്ടെയെന്നു പ്രാർഥിക്കാനും ഹനിയ്യ മറന്നില്ല.

പിന്നിട്ട കുറെ കാലമായി ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി എന്ന നിലയിൽ ചർച്ചകളിലും നയതന്ത്ര നീക്കങ്ങളിലും ആർജവത്വമുള്ള ഫലസ്​തീൻ ശബ്​ദമായി മാറുകയാണ്​ അടിമുടി പോരാളിയായ ഇസ്​മാഈൽ ഹനിയ്യ.

പെരുന്നാൾ ദിനത്തിൽ ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹനിയ്യയുടെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളുമാണ്​ വധിക്കപ്പെട്ടത്​.

ഈദ് ദിനത്തിൽ ബന്ധുവീടുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഹനിയ്യയുടെ ഉറ്റവരെ കൊലപ്പെടുത്തിയ സൈന്യത്തെ അഭിനന്ദിച്ച്​ ഇസ്രായേൽ മന്ത്രിമാർ രംഗത്തുവന്നു. എന്നാൽ ആക്രമണം ബന്ദികളുടെ മോചനം വീണ്ടും അനിശ്​ചിതതത്വത്തിലാക്കിയതായി ബന്ധു​ക്കൾ പ്രതികരിച്ചു. കൈറോയിൽ അമേരിക്കയും മറ്റും മുൻകൈയെടുത്തു നടത്തുന്ന വെടിനിർത്തൽ കരാർ ചർച്ചകളുടെ ഭാവിയെയും ആക്രമണം പ്രതികൂലമായി ബാധിക്കും. തങ്ങൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ഹമാസ്​ വ്യക്​തമാക്കി. പുതിയ വെടിനിർത്തൽ നിർദേശം ഹമാസ്​ അംഗീകരിക്കണമെന്ന്​ ആവശ്യപ്പെട്ട അമേരിക്ക, ഹനിയ്യയുടെ കുട്ടികളെയും പേരക്കുട്ടികളെയും വധിച്ച ഇസ്രായേൽ നടപടിയെ കുറിച്ച്​ പ്രതികരിക്കാൻ വിസമ്മതിച്ചു.

TAGS :

Next Story